വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോഡല്‍ പോയി; റൊണാള്‍ഡോയ്ക്ക് ഇനി റിപ്പോര്‍ട്ടര്‍ കാമുകി

By Gokul

ലിസ്ബന്‍: സെലിബ്രിറ്റികള്‍ക്ക് പഴയ കാമുകി പോകുന്നതും പുതിയ കാമുകിവരുന്നതുമൊന്നും പുതുമയുള്ള കാര്യമല്ല. ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കാര്യവും അങ്ങിനെ തന്നെ. പെണ്‍ വിഷയത്തില്‍ ജീവിതം ആഘോഷമാക്കുന്ന അപൂര്‍വം ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോയെന്നത് പരസ്യമായ രഹസ്യമാണ്. കാമുകി ഉള്ളപ്പോള്‍ തന്നെ പ്രശസ്തയായ പോണ്‍ താരത്തിനൊപ്പം കിടക്ക പങ്കിട്ട റൊണാള്‍ഡോയുടെ വാര്‍ത്ത നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞിദിവസമാണ് റൊണാള്‍ഡോ അഞ്ചുവര്‍ഷം തന്റെ നിഴല്‍പോലെ കൂടെയുണ്ടായിരുന്ന സൂപ്പര്‍ മോഡല്‍ ഐറിന ഷായുമായുള്ള ബന്ധം വേര്‍പിരിഞ്ഞത്. തൊട്ടു പിന്നാലെ റൊണാള്‍ഡോയ്ക്ക് പുതിയ കാമുകിയുമായെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സ്പാനിഷ് പത്രപ്രവര്‍ത്തകയായ ലൂസിയ വില്ലലോനാണ് റൊണാള്‍ഡോയുടെ കാമുകി.

cristiano-girlfriend

റൊണാള്‍ഡോയുടെ പരിശീലന സ്ഥലത്തും ഹോട്ടലിനു പുറത്തുമെല്ലാം മൈക്കുമായി ചുറ്റിത്തിരിഞ്ഞ ലൂസിയ അധികം വൈകാതെ സൂപ്പര്‍ താരത്തിന്റെ മനസില്‍തന്നെ സ്ഥാനം തേടി. ലൂസിയയുമായുള്ള ബന്ധം തുടങ്ങിയതോടെയാണ് ഐറിന റൊണാള്‍ഡോയെ ഉപേക്ഷിച്ച് തന്റെ പാട്ടിന് പോയതെന്നും പറയുന്നുണ്ട്.

എന്തായാലും സ്പാനിഷ് ഫുട്‌ബോള്‍ കോളങ്ങള്‍ക്കിപ്പോള്‍ റൊണാള്‍ഡോയും പുതിയ കാമുകിയുമാണ് ചൂടുള്ള വാര്‍ത്ത. ഇവരുടെ അപൂര്‍വം ചിത്രങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ എന്നതിനാല്‍ ഇരുവരെയും ക്യാമറയിലാക്കാന്‍ പാപ്പരാസികള്‍ പെടാപ്പാടുപെടുകയാണ്. അതിനിടെ മാധ്യമ പ്രവര്‍ത്തകയായ ലൂസിയ തന്നെ ചില ചിത്രങ്ങള്‍ തന്റെ സുഹൃത്തുക്കള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്.

Story first published: Saturday, January 24, 2015, 9:42 [IST]
Other articles published on Jan 24, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X