നെയ്മര്‍ പോയാല്‍ ബാഴ്‌സലോണക്ക് അര്‍ജന്റൈന്‍ സൂപ്പര്‍ താരമെത്തും, മെസി എല്ലാം ശരിയാക്കും

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: നെയ്മര്‍ ബാഴ്‌സലോണയിലെ അവസാന പരിശീലന സെഷന് നാളെ ഇറങ്ങും. ബാഴ്‌സയിലെ സഹതാരങ്ങള്‍ക്കൊപ്പം നെയ്മറുടെ അവസാന പരിശീല സെഷനാകും ഇത്. ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയ്‌നിലേക്കാണ് നെയ്മര്‍ കളം മാറ്റുന്നത്. ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറാകും ഇത്. ബ്രസീലിയന്‍ സൂപ്പര്‍ താരം ക്ലബ്ബ് വിടുന്നതിന്റെ നിരാശ ബാഴ്‌സ ക്യാമ്പിലുണ്ട്.

അതേ സമയം, പി എസ് ജിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നീക്കം രഹസ്യമാക്കി വെക്കുകയും ബാഴ്‌സ ടീമിനൊപ്പം തുടരുകയും ചെയ്ത നെയ്മറുടെ നടപടിയില്‍ ഇനിയെസ്റ്റ ഉള്‍പ്പടെയുള്ള സഹതാരങ്ങള്‍ക്ക് അമര്‍ഷമുണ്ട്. 222 ദശലക്ഷം യൂറോ ബാഴ്‌സലോണക്ക് വിടുതല്‍ പണമായി നല്‍കിയാകും പി എസ് ജി നെയ്മറിനെ സ്വന്തമാക്കുക. ഇത് റെക്കോര്‍ഡ് ട്രാന്‍സ്ഫറാണ്. പ്രതിവര്‍ഷം നെയ്മര്‍ക്ക് മുപ്പത് ദശലക്ഷം യൂറോയുടെ വേതനമാണ് പി എസ് ജി നല്‍കുക.

angeldimaria

നെയ്മറുടെ ട്രാന്‍സ്ഫര്‍ വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതയെ പി എസ് ജി തരണം ചെയ്യുക അര്‍ജന്റൈന്‍ വിംഗര്‍ ഏഞ്ചല്‍ ഡി മരിയോയെ ബാഴ്‌സലോണക്ക് വിറ്റു കൊണ്ടാകുമെന്ന് സൂചനയുണ്ട്. മുന്‍ റയല്‍ മാഡ്രിഡ് താരമാണ് ഡി മരിയ. ലയണല്‍ മെസിയുടെ ദേശീയ ടീം അംഗമായ ഡി മരിയ വരുന്നത് ബാഴ്‌സലോണക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നെയ്മര്‍ പോകുമ്പോള്‍ തനിക്ക് കൂടുതല്‍ ഒത്തിണക്കമുള്ള താരമായ ഡി മരിയയെ ടീമിലെത്തിക്കാന്‍ മെസി തന്നെയാണ് നിര്‍ദേശം വെച്ചതെന്ന് സുചനയുണ്ട്.

മൊണാക്കോയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കുവാനും ബാഴ്‌സലോണ നീക്കം നടത്തുന്നു. റയല്‍ മാഡ്രിഡ് നേരത്തെ എംബാപ്പെക്ക് പിറകിലുണ്ടായിരുന്നു. എന്നാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എംബാപ്പെ ടീമില്‍ വരുന്നതില്‍ അതൃപ്തനാണത്രേ. ഒരേ ശൈലിക്കാര്‍ ടീമിന് ഗുണം ചെയ്യില്ലെന്നാണ് ക്രിസ്റ്റ്യാനോയുടെ നിരീക്ഷണം.

Neymar saying his final farewell
English summary
Barcelona have been in touch with Angel Di Maria,
Please Wait while comments are loading...