വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്നലെ മാഞ്ചസ്റ്റര്‍, നാളെ ബ്ലാസ്റ്റേഴ്‌സ്!! സൂപ്പര്‍ താരത്തെ കാത്ത് കേരളം!! ഇത്തവണ കളി മാറും

വെസ് ബ്രൗണിനു പിറകെ ബെര്‍ബറ്റോവും ബ്ലാസ്റ്റേഴ്സിലേക്ക്
 

By Manu

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പടയൊരുക്കം ഇപ്പോള്‍ തന്നെ എതിരാളികളില്‍ ഭീതിയുണ്ടാക്കിക്കഴിഞ്ഞു. രണ്ടു തവണ ചുണ്ടിനും കപ്പിനുമിടയില്‍ ഐഎസ്എല്‍ ട്രോഫി നഷ്ടമായ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ അതു യാഥാര്‍ഥ്യമാക്കിയേ തീരൂവെന്ന വാശിയിലാണ്. അതിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയത് രണ്ട് അപ്രതീക്ഷിത നീക്കങ്ങളാണ്. മുന്‍ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെ തിരിച്ച് ടീമിലെത്തിച്ചാണ് ഇത്തവണ ട്രാന്‍സ്ഫര്‍ വിപണയില്‍ ബ്ലാസ്റ്റേഴ്സ് കരുത്തുകാണിച്ചത്. ഹ്യൂമിനു പിറകെ കൂടുതല്‍ ലോകോത്തര താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.

മാഞ്ചസ്റ്റര്‍ കോട്ടയുടെ കാവല്‍ക്കാരന്റെ വരവ്

മാഞ്ചസ്റ്റര്‍ കോട്ടയുടെ കാവല്‍ക്കാരന്റെ വരവ്

ലോകത്ത് പ്രത്യേകിച്ചും ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ പ്രതിരോധഭടനായ വെസ് ബ്രൗണിനെ സ്വന്തം തട്ടകത്തിലെത്തിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് എതിരാളികളെ അമ്പരപ്പിച്ചത്.മാഞ്ചസ്റ്ററിനൊപ്പം നിരവധി കിരീടവിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള താരം കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയിരുന്നു.

ഇതാ വരുന്നു, അടുത്ത സൂപ്പര്‍ താരം

ഇതാ വരുന്നു, അടുത്ത സൂപ്പര്‍ താരം

ബ്രൗണില്‍ നിര്‍ത്തിയിട്ടില്ല ബ്ലാസ്റ്റേഴ്‌സ്. അടുത്തതായി ടീമിലേക്ക് വരാന്‍ പോവുന്നത് മാഞ്ചസ്റ്ററിന്റെ മുന്‍ ഗോളടിവീരനായ ദിമിതര്‍ ബെര്‍ബറ്റോവാണ്. ബള്‍ഗേറിയയുടെ ഇതിഹാസ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏറെ ദൂരം മുന്നേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍

ഉടന്‍ സ്ഥിരീകരിക്കും

ഉടന്‍ സ്ഥിരീകരിക്കും

ബെര്‍ബറ്റോവ് ബ്ലാസ്‌റ്റേഴ്‌സുമായി ഔദ്യോഗികമായി കരാര്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും മണിക്കൂറുകള്‍ക്കകം കേരളത്തിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശമായി ആ വാര്‍ത്തയെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

ബള്‍ഗേറിയുടെ ഗോള്‍മെഷീന്‍

ബള്‍ഗേറിയുടെ ഗോള്‍മെഷീന്‍

ബള്‍ഗേറിയയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഗോള്‍മെഷീനാണ് ബെര്‍ബറ്റോവ്. രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് 36 കാരന്റെ പേരിലാണ്. 78 മല്‍സരങ്ങളില്‍ നിന്നു 48 ഗോളുകളാണ് ബെര്‍ബറ്റോവ് അടിച്ചുകൂട്ടിയത്.

നിലവില്‍ ക്ലബ്ബില്ല

നിലവില്‍ ക്ലബ്ബില്ല

ബെര്‍ബറ്റോവിനു നിലവില്‍ ഒരു ക്ലബ്ബുമായും കരാറില്ല. ഗ്രീക്ക് ക്ലബ്ബായ പന്തെസാലോനികിയോസിനായാണ് താരം അവസാനമായി ജഴ്‌സിയണിഞ്ഞത്. അവരുമായുള്ള കരാര്‍ അവസാനിച്ച ശേഷം പുതിയ ക്ലബ്ബ് തേടുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സര്‍പ്രൈസ് എന്‍ട്രി.

ബെര്‍ബയെ ബ്ലാസ്റ്റേഴ്‌സിലേക്ക് ആകര്‍ഷിക്കുന്നത്

ബെര്‍ബയെ ബ്ലാസ്റ്റേഴ്‌സിലേക്ക് ആകര്‍ഷിക്കുന്നത്

ബ്ലാസ്‌റ്റേഴ്‌സ് മാത്രമല്ല ഐഎസ്എല്ലിലെ മറ്റു ചില ടീമുകള്‍ കൂടി ബെര്‍ബയ്ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ കോച്ചായ റെനെ മ്യുളെന്‍സ്റ്റീനുമായുള്ള അടുപ്പമാണ് താരത്തെ ആകര്‍ഷിച്ചത്. മാഞ്ചസ്റ്ററിന്റെ മുന്‍ അസിസ്റ്റന്റ് കോച്ചുമാരിലൊരാളായിരുന്ന മ്യുളെന്‍സ്റ്റീനിനൊപ്പം നേരത്തേ 2007-13 കാലത്തു ബെര്‍ബറ്റോവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വമ്പന്‍ ടീമുകള്‍ക്കായി കളിച്ചു

വമ്പന്‍ ടീമുകള്‍ക്കായി കളിച്ചു

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ മാത്രം തീരുന്നതല്ല ബെര്‍ബറ്റോവിലെ പ്രതിഭയുടെ മിന്നലാട്ടം. ജര്‍മന്‍ ടീം ബയേര്‍ ലെവര്‍ക്യുസന്‍, ഇംഗ്ലീഷ് ടീമുകളായ ടോട്ടനം ഹോട്‌സ്പര്‍, ഫുള്‍ഹാം, ഫ്രഞ്ച് ടീം മൊണാക്കോ എന്നിവയ്ക്കു വേണ്ടിയും താരം കളത്തിലിറങ്ങി.

Story first published: Wednesday, August 16, 2017, 15:32 [IST]
Other articles published on Aug 16, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X