മെല്‍ബണ്‍: ബ്രസീലിനെതിരേയുള്ള സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോയാണ് വിജയ ഗോള്‍ നേടിയത്.
കളിയില്‍ ബ്രസീലിനായിരുന്നു ആധിപത്യമെങ്കിലും ഗോള്‍ നേടിയത് അര്‍ജന്റീനയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഗബ്രിയേല്‍ മെര്‍കാഡോയുടെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തിയത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മാര്‍ മല്‍സരത്തില്‍ കളിക്കുന്നില്ല. എന്നാല്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ തന്നെയുണ്ടായിരുന്നു.