വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാരമായി, ചെല്‍സിയോട് തോറ്റമ്പി മൗറിഞ്ഞോയും സംഘവും

ഒരു മിനുട്ട് തികയും മുമ്പെ പെഡ്രോയിലൂടെ ചെല്‍സി മുന്നിലെത്തി. കാഹില്‍ (21), ഹസാദ് (62), കാന്റെ (70) ചെല്‍സിക്കായി ലക്ഷ്യം കണ്ടു.

By കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ചെല്‍സിക്ക് ഗംഭീരജയം. ഹോംഗ്രൗണ്ടില്‍ ചെല്‍സി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മൗറിഞ്ഞോയുടെ ടീമിനെ തകര്‍ത്തു കളഞ്ഞു. ഒരു മിനുട്ട് തികയും മുമ്പെ പെഡ്രോയിലൂടെ ചെല്‍സി മുന്നിലെത്തി. കാഹില്‍ (21), ഹസാദ് (62), കാന്റെ (70) ചെല്‍സിക്കായി ലക്ഷ്യം കണ്ടു.

തന്റെ മുന്‍ തട്ടകമായ ചെല്‍സിയിലേക്കുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കുവാന്‍ വ്യക്തമായ ചില പദ്ധതികളുമായിട്ടായിരുന്നു മൗറിഞ്ഞോവന്നത്. ആദ്യ മിനുട്ടില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ മൗറിഞ്ഞോയുടെ പദ്ധതികള്‍ ഒന്നൊന്നായി പൊളിഞ്ഞു.

eden-hazard

നമ്മള്‍ ചില പദ്ധതികളുമായിട്ട് വരുകയും, അതിനോട് പുലബദ്ധംപോലുമില്ലാതെ ടീം കളിക്കുകയും ചെയ്താല്‍ പിന്നെ ഈ വിധം തോല്‍ക്കുകയേ തരമുള്ളൂ - മത്സരശേഷം മൗറിഞ്ഞോ തന്റെ നിരാശ വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗോര്‍ഡിയോളയും നിരാശനായാണ് കളം വിട്ടത്. ഹോംഗ്രൗണ്ടില്‍ ഇരുപത്തേഴാം മിനുട്ടില്‍ പിറകിലായപ്പോള്‍ ഒന്ന് ഞെട്ടി ഗോര്‍ഡിയോള. റെഡ്‌മെന്‍ഡായിരുന്നു ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഹീനാഷോവിലൂടെ സിറ്റി സമനില പിടിച്ചു. ടേബിളില്‍ അധിപത്യം ഉറപ്പിക്കാന്‍ വിലപ്പെട്ട മൂന്ന് പോയിന്റ് ആയിരുന്നു സിറ്റി കോച്ച് സതംപ്ടണിനെതിരെ ലക്ഷ്യമിട്ടത്.

മത്സരഫലങ്ങള്‍

മാഞ്ചസ്റ്റര്‍ സിറ്റി 1-1 സതംപ്ടണ്‍

ചെല്‍സി 4-0 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

പ്രീമിയര്‍ ലീഗ് ടേബിള്‍ ടോപ് ടെന്‍ (ക്ലബ്ബ്, മത്സരം, ജയം, സമനില, തോല്‍വി, ഗോള്‍വ്യത്യാസം, പോയിന്റ് ക്രമത്തില്‍)

മാഞ്ചസ്റ്റര്‍ സിറ്റി 9 6 2 1 11 20

ആഴ്‌സണല്‍ 9 6 2 1 10 20

ലിവര്‍പൂള്‍ 9 6 2 1 9 20

ചെല്‍സി 9 6 1 2 10 19

ടോട്ടനം 9 5 4 0 9 19

എവര്‍ട്ടന്‍ 9 4 3 2 5 15

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 9 4 2 3 1 14

സതംപ്ടണ്‍ 9 3 4 2 3 13

വാട്‌ഫോഡ് 9 3 3 3 0 12

ബൗണ്‍മൗത് 9 3 3 3 0 12

Story first published: Monday, October 24, 2016, 8:49 [IST]
Other articles published on Oct 24, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X