വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോവയില്‍ ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തു, പക്ഷേ, ഈ ഫോം തുടരാന്‍ സാധിക്കുമോ

ആദ്യ മിനുട്ടില്‍ തന്നെ മുഹമ്മദ് റാഫിയിലൂടെ സമനില ഗോള്‍. എണ്‍പത്തിനാലാം മിനുട്ടില്‍ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിന്റെ തകര്‍പ്പന്‍ ഗോളില്‍ ജയം.

By കാശ്വിന്‍

കൊച്ചി: ഗോവന്‍ മണ്ണില്‍ മഞ്ഞപ്പടയുടെ ഗംഭീര ജയം ആരാധകരെ ആനന്ദിത്തിലാറാടിക്കുന്നു. കഴിഞ്ഞ സീസണിലേത്ത് പോലെ നിരാശാപ്രകടനം കാഴ്ചവെക്കുന്നതിനിടെ സീക്കോയുടെ ടീമിനെ അവരുടെ മടയില്‍ ചെന്ന് മലര്‍ത്തിയടിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ മടക്കിയടിച്ചുള്ള ജയം ടീമിന്റെ ആരാധകരെ ഉണര്‍ത്തിയിരിക്കുന്നു. ഫെയ്‌സ് ബുക്ക് പേജില്‍ അഭിനന്ദനപ്രവാഹം. പക്ഷേ, ആശങ്കയും പങ്ക് വെക്കുന്നു. തുടരുമോ ഈ മികവ്, അതോ അടുത്ത മത്സരത്തില്‍ വീണ്ടും പഴയ പടിയാകുമോ ?

ചെന്നൈയിന്‍ എഫ് സിക്കെതിരായ എവേ മാച്ചിന് ശേഷം നവംബര്‍ എട്ടിന് കൊച്ചിയില്‍ എഫ് സി ഗോവയെ നേരിടും ബ്ലാസ്റ്റേഴ്‌സ്. ആ മത്സരത്തിന് റെക്കോര്‍ഡ് കാണിക്കൂട്ടത്തെ തന്നെ പ്രതീക്ഷിക്കാം.


ഐ എസ് എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ ജയം. ഹോം ഗ്രൗണ്ടില്‍ മുംബൈയെ തോല്‍പ്പിച്ചത് ഉള്‍പ്പടെ സീസണില്‍ രണ്ട് ജയമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഈ ജയത്തോടെ സ്റ്റീവ് കോപ്പലിന്റെ ടീം ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയുമായുള്ള പോയിന്റ് അകലം കുറയ്ക്കുവാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ആറ് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമുള്ള സീക്കോയുടെ എഫ് സി ഗോവ ഏറ്റവും പിറകില്‍.

ഇരുപത്തിനാലാം മിനുട്ടില്‍ ജൂലിയോ സീസറിന്റെ ഗോളില്‍ മുന്നിലെത്തിയ ഗോവയെ രണ്ടാം പകുതിയുടെ തുടക്കം തൊട്ട് ബ്ലാസ്റ്റേഴ്‌സ് വേട്ടയാടാന്‍ തുടങ്ങി. ആദ്യ മിനുട്ടില്‍ തന്നെ മുഹമ്മദ് റാഫിയിലൂടെ സമനില ഗോള്‍. എണ്‍പത്തിനാലാം മിനുട്ടില്‍ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിന്റെ തകര്‍പ്പന്‍ ഗോളില്‍ ജയം.

kerala-blasters

ടീമില്‍ മാറ്റം വരുത്താതെയാണ് സീക്കോയും സ്റ്റീവ് കോപ്പലും ആദ്യ ഇലവനെ കളത്തിലിറക്കിയത്. ബ്ലാസ്റ്റേഴ്‌സ് 4-2-3-1 ശൈലിയില്‍ വിന്യസിച്ചു. നന്ദി ഗോള്‍ കീപ്പര്‍, ഹൊസു പ്രിറ്റോസും സന്ദേശ് ജിങ്കാനും ഇടത്, വലത് വിംഗ് ബാക്കുകള്‍. ഹെംഗ്ബര്‍ട്ടും ഹ്യൂസും സെന്‍ട്രല്‍ ബാക്കില്‍. മെഹ്താബ് ഹുസൈനും അസ്‌റാക്കും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍. ബെല്‍ഫോര്‍ട്ട്, ചോപ്ര, റഫീഖ് എന്നിവര്‍ അറ്റാക്കിംഗില്‍. ഏക സ്‌ട്രൈക്കറായി മലയാളി താരം മുഹമ്മദ് റാഫിയും.

മധ്യനിരയെ കേന്ദ്രീകരിച്ചു കൊണ്ട് 3-5-2 ശൈലിയില്‍ സീക്കോ തന്ത്രം മെനഞ്ഞു. സുഭാശിഷ് ഗോള്‍ വല കാത്തു. ഗെയ്ക്‌വാദ്, അര്‍നോലിന്‍, ഡുമാസ് പ്രതിരോധത്തില്‍. കീനന്‍, റിചാര്‍ലിസന്‍, പ്രതേഷ് ട്രിനിഡാഡെ, ജോഫ്രെ മധ്യനിരയില്‍. ജൂലിയോ സീസര്‍, റോബിന്‍ എന്നിവര്‍ സ്‌ട്രൈക്കര്‍മാര്‍.

Story first published: Wednesday, October 26, 2016, 8:52 [IST]
Other articles published on Oct 26, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X