വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോവ ജയിച്ചത് ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഗോളില്‍, ആ ഗോള്‍ കണ്ടില്ലെങ്കില്‍ നഷ്ടം

കൃത്യമായ പദ്ധതിയിലൂടെയായിരുന്നു ഈ ഗോള്‍ എന്നത് ഏറെ ശ്രദ്ധേയം. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റായ ഗോവക്ക് പക്ഷേ ടേബിളില്‍ അവസാന സ്ഥാനം തന്നെ.

By കാശ്വിന്‍

മുംബൈ: ഐ എസ് എല്‍ ഫുട്‌ബോളില്‍ സീക്കോയുടെ എഫ് സി ഗോവക്ക് മൂന്നാം സീസണിലെ ആദ്യജയം. മുംബൈ സിറ്റി എഫ് സിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. നാല്‍പ്പത്തൊന്നാം മിനുട്ടില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ റിച്ചാര്‍ലിസന്‍ ഫെലിസ്ബിനോയാണ് ഗോള്‍ നേടിയത്.

കൃത്യമായ പദ്ധതിയിലൂടെയായിരുന്നു ഈ ഗോള്‍ എന്നത് ഏറെ ശ്രദ്ധേയം. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റായ ഗോവക്ക് പക്ഷേ ടേബിളില്‍ അവസാന സ്ഥാനം തന്നെ.

fc-goa-logo

ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനത്ത്. മാര്‍ക്വു താരം ഡിയഗോ ഫോര്‍ലാന്‍ ഇറങ്ങിയിട്ടും മുംബൈക്ക് സ്വന്തം തട്ടകത്തിലെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.

ഗോള്‍ ചിത്രം : പരുക്കന്‍ കളി തുടരുന്നതിനിടെ ഗോവയുടെ കീനന്‍ അല്‍മെയ്ഡയുടെ മുന്നേറ്റം. വലത് വിംഗിലൂടെ ബോക്‌സിലേക്ക് കയറാനുള്ള ശ്രമത്തിനിടെ സെനാ റാല്‍ട്ടെയുടെ ഫൗള്‍. ജൂലിയോ സീസറാണ് ഫ്രീ കിക്കെടുക്കാന്‍ എത്തിയത്. കളിക്കാര്‍ ഹെഡര്‍ പ്രതീക്ഷിച്ച് ബോക്‌സിനകത്ത് പിടഞ്ഞ് കളിക്കുന്നു. എന്നാല്‍, ബോക്‌സിന് മുന്നില്‍ മാര്‍ക്ക് ചെയ്യാതെ നിന്ന റിചാര്‍ലിസണിലേക്ക് ഒരു ക്രോസ്. പന്ത് കൃത്യം റിചാര്‍ലിസണിന് മുന്നിലേക്ക്. ഓടിയെത്തി ഒരു ഹാഫ് വോളിയില്‍ റിചാര്‍ലിസന്‍ വല കുലുക്കി. ടൂര്‍ണമെന്റിലെ മികച്ച ഗോളുകളിലൊന്ന് സംഭവിച്ചു.

Story first published: Saturday, October 22, 2016, 10:13 [IST]
Other articles published on Oct 22, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X