വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ട്ടോയെ വീഴ്ത്തി ലെസ്റ്റര്‍ സിറ്റി

By കാശ്വിൻ

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അവരുടെ ആദ്യ ഹോം മാച്ചില്‍ ജയം കണ്ടു. പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലെസ്റ്റര്‍ സിറ്റി നാട്ടുകാര്‍ക്ക് മുന്നില്‍ ചരിത്രജയം ആഘോഷമാക്കിയത്. ഇരുപത്തഞ്ചാം മിനുട്ടില്‍ ഇസ്ലം സ്ലിമാനിയാണ് ഇംഗ്ലീഷ് ചാമ്പ്യന്‍ ക്ലബ്ബിനായി വിജയഗോള്‍ നേടിയത്. റിയാദ് മഹ്‌റെസിന്റെ ക്രോസ് ബോള്‍ പറക്കും ഹെഡറിലൂടെയാണ് അള്‍ജീരിയന്‍ സ്‌ട്രൈക്കര്‍ ഫിനിഷ് ചെയ്തത്.

Islam Slimani

പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിംഗ് ലിസ്ബണില്‍ കളിച്ചിരുന്നപ്പോള്‍ സ്ലിമാനി എന്നും എഫ് സി പോര്‍ട്ടോക്ക് തലവേദന സൃഷ്ടിച്ചിരുന്നു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ വിട്ട് ഇംഗ്ലീഷ് ഫുട്‌ബോളിലെത്തിയപ്പോള്‍ ലെസ്റ്റര്‍ സിറ്റിയുടെ രൂപത്തിലും സ്ലിമാനി പോര്‍ട്ടോക്ക് വില്ലനാവുന്ന കാഴ്ച.


എഫ് സി പോര്‍ട്ടോക്ക് ഡ്രാഗന്‍ (വ്യാളി) എന്നും വിളിപ്പേരുണ്ട്. സ്ഥിരമായി പോര്‍ട്ടോയുടെ വല കുലുക്കുന്ന സ്ലിമാനിക്ക് സ്‌പോര്‍ട്ടിംഗ് ആരാധകര്‍ ഡ്രാഗന്‍ സ്ലെയര്‍ (വ്യാളിയെ നിഗ്രഹിക്കുന്നവന്‍) എന്ന ഓമനപ്പേരിട്ടു. പോര്‍ട്ടോയെ എതിരാളിയായി കിട്ടിയാല്‍ സ്ലിമാനി ആ ഓമനപ്പേര് അന്വര്‍ഥമാക്കും. ലെസ്റ്ററിനായി കളിക്കാനിറങ്ങിയപ്പോള്‍ സ്ലിമാനി അത് അടിവരയിടുകയും ചെയ്തു.

ഈ വര്‍ഷം ലെസ്റ്റര്‍ സിറ്റിയിലെത്തുന്നത് മുമ്പ് സ്ലിമാനി മൂന്ന് തവണ പോര്‍ട്ടോക്കെതിരെ കളിച്ചു. ഇതില്‍ അഞ്ച് ഗോളുകള്‍ നേടുകയും ചെയ്തു. പുതിയ സീസണില്‍ ട്രാന്‍സ്ഫര്‍ ജാലകം അടയുന്ന അവസാന ദിവസമാണ് സ്ലിമാനിയെ ലെസ്റ്റര്‍ സ്വന്തമാക്കിയത്. 29 ദശലക്ഷം പൗണ്ടിന്റെ കരാറിലായിരുന്നു ഇത്.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയില്‍ ആദ്യ രണ്ട് കളിയും ജയിച്ച ലെസ്റ്റര്‍ സിറ്റി ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. നാല് പോയിന്റുള്ള എഫ് സി കോപന്‍ഹേഗന്‍ രണ്ടാം സ്ഥാനത്തും ഒരു പോയിന്റുമായി എഫ് സി പോര്‍ട്ടോ മൂന്നാമതുമാണ്. ക്ലബ്ബ് ബ്രുഗി എക്കൗണ്ട് തുറന്നിട്ടില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ടീമുകളെ മറിച്ചിട്ട് കിരീടം നേടിയതോടെയാണ് ക്ലോഡിയോ റാനിയേരി പരിശീലിപ്പിക്കുന്ന ലെസ്റ്റര്‍ സിറ്റി ലോകശ്രദ്ധ നേടിയത്.

Story first published: Wednesday, September 28, 2016, 19:52 [IST]
Other articles published on Sep 28, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X