വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്ലോഡിയോ റാനിയേരിയെ ലെസ്റ്റര്‍സിറ്റി പുറത്താക്കി, ടീമിനുള്ളില്‍ എന്താണ് സംഭവിക്കുന്നത് ?

പ്രീമിയര്‍ ലീഗ് ജേതാവായ കോച്ചിനെ ലെസ്റ്റര്‍ സിറ്റി പുറത്താക്കി

By കാശ്വിന്‍

ലണ്ടന്‍: കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അത്ഭുതം സൃഷ്ടിച്ച് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി അതിന് സഹായിച്ച പരിശീലകന്‍ ക്ലോഡിയോ റാനിയേരിയെ പുറത്താക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ സെവിയ്യയോട് തോറ്റതിന് പിന്നാലെയാണ് റാനിയേരിയെ ക്ലബ്ബ് പുറത്താക്കുന്നത്. ക്രെയ്ഗ് ഷേക്‌സ്പിയര്‍, മൈക് സ്റ്റോവെല്‍ എന്നിവരിലൊരാള്‍ താത്കാലിക പരിശിലകനായെത്തുമെന്നാണ് സൂചന. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ കോച്ച് റോബര്‍ട്ടോ മാന്‍സിനിയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടു വരാനാണ് ക്ലബ്ബ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ക്ലോഡിയോ റാനിയേരിയെ പുറത്താക്കാനുള്ള ക്ലബ്ബ് മാനേജ്‌മെന്റിന്റെ തീരുമാനത്തെ ബഹുമാനിക്കണമെന്ന് ലെസ്റ്റര്‍സിറ്റി ചെയര്‍മാന്‍ വിചായ് ശ്രീവര്‍ധനപ്രഭ ആവശ്യപ്പെട്ടു. ക്ലബ്ബിനുള്ളില്‍ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നുവെന്ന സൂചനയും ചെയര്‍മാന്‍ നല്‍കുന്നു. സീനിയര്‍ താരങ്ങളുമായി റാനിയേരിയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുറത്താക്കലെന്ന് സൂചന വരുന്നു.

claudioranieri

ക്ലബ്ബിനെ മികച്ച രീതിയില്‍ മാനേജ് ചെയ്യുക എന്നതാണ് പ്രധാനം. ആരാധകലക്ഷങ്ങളുടെ വികാരം മനസിലാക്കുന്നു. ഞങ്ങള്‍ക്ക് ഒരു പ്രശ്‌നം മാത്രം പരിഹരിച്ചാല്‍ പോര, ഒരുപാട് കാര്യങ്ങള്‍ നേരെയാകുമ്പോഴാണ് ഒരു ക്ലബ്ബ് തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരികയെന്നും ചെയര്‍മാന്‍ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ഓര്‍മിപ്പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍ നടപ്പ് സീസണില്‍ തരംതാഴ്ത്തല്‍ഭീഷണി നേരിടുകയാണ്. പതിമൂന്ന് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഒരു പോയിന്റിന്റെ നേരിയ വ്യത്യാസത്തിനാണ് ലെസ്റ്റര്‍ സിറ്റി തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്നത്.

1938ന് ശേഷം ചാമ്പ്യന്‍ ടീം ലീഗില്‍ നിന്ന് റെലഗേറ്റഡാകുക എന്ന നാണക്കേട് ലെസ്റ്റര്‍ സിറ്റിക്ക് ഒഴിവാക്കാനാകുമോ എന്ന ഉറ്റുനോക്കുകയാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍. ലീഗിലെ അവസാന അഞ്ച് കളിയും ലെസ്റ്റര്‍ തോറ്റിരുന്നു. യൂറോപ്പിലെ പ്രധാന ലീഗുകളിലെ നിലവിലെ ചാമ്പ്യന്‍മാര്‍ 2017 ല്‍ ഒരു ഗോളും നേടാതിരിക്കുന്നുണ്ടെങ്കില്‍ അത് ലെസ്റ്റര്‍ സിറ്റിയാണ്. 2015 ജൂലൈയിലാണ് റാനിയേരിയെ ലെസ്റ്റര്‍ സിറ്റി നിയമിക്കുന്നത്. 2016 ആഗസ്റ്റില്‍ നാല് വര്‍ഷത്തേക്ക് പുതിയ കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍, ടീം വലിയ താഴ്ചയിലേക്ക് വീണ സാഹചര്യത്തില്‍ വൈകാരികതക്ക് സ്ഥാനമില്ലെന്നും വിവേകത്തോടെ തീരുമാനമെടുക്കാനെ ക്ലബ്ബിന് സാധിക്കുയുള്ളൂവെന്ന് ലെസ്റ്ററിന്റെ വൈസ് ചെയര്‍മാന്‍ അയാവറ്റ് ശ്രിവദ്ദനപ്രഭ പറഞ്ഞു.

leicester

പുറത്താക്കലിനെതിരെ പ്രതിഷേധം..

ഗാരിലിനേക്കര്‍ പറഞ്ഞത് നന്ദിയില്ലാത്ത പെരുമാറ്റം എന്നാണ്. ലെസ്റ്റര്‍ സിറ്റിക്കായി റാനിയേരി ചെയ്തത് എന്താണെന്ന് അവര്‍ക്കറിയാതെ പോയിരിക്കുന്നു. താന്‍ കരഞ്ഞു പോയെന്നും ലിനേക്കര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹൊസെ മൗറിഞ്ഞോ നല്‍കിയ സന്ദേശം ഇതിനകം ഹിറ്റായി. ഇംഗ്ലണ്ടിന്റെ ചാമ്പ്യന്‍, ഫിഫ മാനേജര്‍ ഓഫ് ദ ഇയര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇതാണ് പുത്തന്‍ ഫുട്‌ബോള്‍ ക്ലോഡിയോ. നിരാശനാകാതിരിക്കൂ, ആര്‍ക്കും താങ്കള്‍ സൃഷ്ടിച്ച ചരിത്രം മായ്ച്ചു കളയാന്‍ സാധിക്കില്ല..

Story first published: Friday, February 24, 2017, 18:02 [IST]
Other articles published on Feb 24, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X