വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ് എ കപ്പില്‍ ലീഗ് കളിക്കാത്ത ക്ലബ്ബിന്റെ വിപ്ലവം, പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരുടെ പുറത്താകല്‍, ആകെയൊരു സംഭവം !!

103 വര്‍ഷത്തിനിടെ എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന ആദ്യ നോണ്‍ ലീഗ് ക്ലബ്ബായി ലിങ്കന്‍ സിറ്റി

By കാശ്വിന്‍

ലണ്ടന്‍: എഫ് എ കപ്പില്‍ ചരിത്രം സൃഷ്ടിച്ച് ലിങ്കന്‍ സിറ്റി. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബണ്‍ലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ലിങ്കന്‍ സിറ്റി എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 103 വര്‍ഷത്തിനിടെ എത്തുന്ന ആദ്യ നോണ്‍ ലീഗ് ക്ലബ്ബാണ്. എണ്‍പത്തൊമ്പതാം മിനുട്ടില്‍ റാഗെറ്റാണ് വിജയഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ മില്‍വാളും വന്‍ ശ്രദ്ധയാകര്‍ഷിച്ചു. ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍വ്‌സിനെ വീഴ്ത്തിയപ്പോള്‍ മിഡില്‍സ്ബറോ 3-2ന് ഒക്‌സ്‌ഫോഡ് യുനൈറ്റഡിനെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തി.

facup

ബണ്‍ലിയുടെ തട്ടകമായ ടര്‍ഫ് മൂറില്‍ നാടകീയമായിട്ടായിരുന്നു സന്ദര്‍ശക ടീമിനായി സീന്‍ റാഗെറ്റിന്റെ ഗോള്‍ പിറക്കുന്നത്. ബണ്‍ലി ഡിഫന്‍ഡര്‍മാര്‍ക്ക് മുകളിലൂടെ ഉയര്‍ന്ന് ചാടിയ റാഗെറ്റിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോളി ടോം ഹീറ്റനെ കാഴ്ചക്കാരനാക്കി. തുടര്‍ന്ന് ബണ്‍ലിയുടെ തുടര്‍ ആക്രമണമായിരുന്നു. കൂട്ടത്തോടെ ലിങ്കന്‍ സിറ്റിയുടെ ബോക്‌സിനുള്ളിലെത്തി ബണ്‍ലി ടീം. തുടരെ കോര്‍ണറുകള്‍ നേടിയെടുത്തു എന്നതൊഴിച്ചാല്‍ അതൊന്നും ഗോളാക്കി മാറ്റുവാന്‍ ബണ്‍ലിക്ക് സാധിച്ചില്ല.

133 വര്‍ഷത്തെ പാരമ്പര്യമുള്ള ലിങ്കന്‍ സിറ്റി ചരിത്രത്തില്‍ ആദ്യമായാണ് എഫ് എ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. 3210 ക്ലബ്ബ് ആരാധകരാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ടര്‍ഫ് മൂര്‍ സ്റ്റേഡിയത്തില്‍ ടിക്കറ്റെടുത്ത് കയറിയത്.

ഗോള്‍ നില..

ബണ്‍ലി 0-1 ലിങ്കന്‍ സിറ്റി

ഹഡില്‍സ്ഫീല്‍ഡ് 0-0 മാഞ്ചസ്റ്റര്‍ സിറ്റി

മിഡില്‍സ്ബറോ 3-2 ഒക്‌സ്‌ഫോഡ് യുനൈറ്റഡ്

മില്‍വാള്‍ 1-0 ലെസ്റ്റര്‍ സിറ്റി

വോള്‍വ്‌സ് 0-2 ചെല്‍സി

Story first published: Sunday, February 19, 2017, 13:27 [IST]
Other articles published on Feb 19, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X