വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മൗറിഞ്ഞോ വീണ്ടും യൂറോപ്പില്‍ തിളങ്ങുന്നു, മാഞ്ചസ്റ്റര്‍ യൂറോപ ലീഗില്‍ പ്രീക്വാര്‍ട്ടറില്‍!!!

By കാശ്വിന്‍

പാരിസ്: യൂറോപ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീക്വാര്‍ട്ടറില്‍. ഫ്രഞ്ച് ക്ലബ്ബ് സെയിന്റ് എറ്റീനെയെ ഇരുപാദത്തിലുമായി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലീഷ് കരുത്തരുടെ മുന്നേറ്റം. ഹോം ഗ്രൗണ്ടിലെ ആദ്യ പാദം 3-0ന് ജയിച്ച മാഞ്ചസ്റ്റര്‍ ഫ്രാന്‍സിലെ രണ്ടാം പാദം 1-0നും ജയിച്ചു. പതിനാറാം മിനുട്ടില്‍ അര്‍മേനിയന്‍ താരം മഹിതരിയാനാണ് മാഞ്ചസ്റ്ററിനായി ലക്ഷ്യം കണ്ടത്. അറുപത്തിമൂന്നാം മിനുട്ടില്‍ എറിക് ബെയ്‌ലി ചുവപ്പ് കാര്‍ഡ് കണ്ടത് യുനൈറ്റഡിന്റെ ആള്‍ ബലം കുറച്ചു. എന്നാല്‍, ഇതൊന്നും ഹൊസെ മൗറിഞ്ഞോയുടെ ക്വാര്‍ട്ടര്‍ സാധ്യതകളെ തകിടം മറിച്ചില്ല.

ഷാല്‍ക്കെ, എഫ് കെ ക്രസ്‌നോദര്‍ എന്നിവരും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഷാല്‍ക്കെ ഇരുപാദത്തിലുമായി 4-1ന് സലോനികയെ തോല്‍പ്പിച്ചപ്പോള്‍ ക്രസ്‌നോദര്‍ തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നു.

സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ ഹാട്രിക്കായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആദ്യ പാദത്തില്‍ മികച്ച ജയമൊരുക്കിയത്. രണ്ടാം പകുതിയില്‍ ഗോളടിച്ച മഹിതരിയാന്‍ പരുക്കേറ്റ് കളം വിട്ടത് യുനൈറ്റഡിനെ ബാധിച്ചു. ഞായറാഴ്ച നടക്കുന്ന ഇ എഫ് എല്‍ കപ്പ് ഫൈനലില്‍ മഹിതരിയന് കളിക്കാന്‍ സാധിക്കില്ല.

manchester-united

മാഞ്ചസ്റ്ററിനായി അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ നിന്നായി മഹിതരിയന്‍ അഞ്ച് ഗോളുകളില്‍ പങ്കാളിയായി. മൂന്ന് ഗോളുകള്‍ നേടുകയും രണ്ടെണ്ണം അസിസ്റ്റ് ചെയ്യുകയും ചെയ്തു. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി അവസാനം കളിച്ച 26 മത്സരങ്ങളില്‍ ഒന്നൊഴികെ എല്ലാത്തിലും മാഞ്ചസ്റ്റര്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ ഹള്‍ സിറ്റിക്കെതിരെ ഗോള്‍ രഹിതമായതാണ് ആ ഏക മത്സരം. മൗറിഞ്ഞോ എന്ന പരിശീലകന് കീഴില്‍ പതിയെ മെച്ചപ്പെട്ടു വരികയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. യൂറോപ ലീഗ് നേടുകയാണ് മൗറിഞ്ഞോയുടെ പ്രധാന ലക്ഷ്യം.

ഗോള്‍ നില

സെയിന്റ് എറ്റീനെര 0-1 മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (ഇരുപാദ സ്‌കോര്‍ 0-4)

ഷാല്‍ക്കെ 1-1 പി എ ഒ കെ സലോനിക (ഇരുപാദ സ്‌കോര്‍ 4-1)

ഫെനര്‍ബഷെ 1-1 എഫ് കെ ക്രസ്‌നോദര്‍ (ഇരുപാദ സ്‌കോര്‍ 1-2)

Story first published: Thursday, February 23, 2017, 13:57 [IST]
Other articles published on Feb 23, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X