സീസണിന്റെ രണ്ടാം ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഗോളടിക്കാന്‍ ഇബ്രാഹിമോവിച്ചുണ്ടാകും!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: സ്വീഡിഷ് വെറ്ററന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി വീണ്ടും ഒരുമിച്ചേക്കും. സീസണിന്റെ രണ്ടാം ഘട്ടത്തിലാകും ഈ ഒരുമിക്കലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹൊസെ മൗറിഞ്ഞോ പറഞ്ഞു.

കരാര്‍ അവസാനിച്ചതോടെ ക്ലബ്ബ് വിട്ട ഇബ്രാഹിമോവിച് ഇപ്പോള്‍ കാല്‍മുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. ഡിസംബര്‍ വരെ വിശ്രമമാണ്. അതിന് ശേഷം ഇബ്രാഹിമോവിചിനെ ടീമിലെത്തിക്കാനാണ് മൗറിഞ്ഞോയുടെ പദ്ധതി.

zlatanibrahimovic

കരിയര്‍ അവസാനിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന താരമാണ് ഇബ്രാഹിമോവിച്. ഇനിയുമേറെ ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഇബ്രായിലുണ്ട് - മൗറിഞ്ഞോ പറഞ്ഞു.  2016 ജൂലൈയിലാണ് ഇബ്രാഹിമോവിച് മാഞ്ചസ്റ്ററുമായി ഒരു വര്‍ഷ കരാറിലെത്തുന്നത്. 46 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകള്‍ നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെസ്റ്റ്ഹാമിനെതിരെ ഞായറാഴ്ച കളത്തിലിറങ്ങും.

യുണൈറ്റഡിന്റെ മുന്‍ സൂപ്പര്‍താരം വരുന്നൂ ബ്ലാസ്റ്റേഴ്‌സിലേക്ക് ? | Oneindia Malayalam
English summary
Manchester United in talks to re-sign striker Zlatan Ibrahimovic
Please Wait while comments are loading...