വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റയലിന് ഒന്നാം സ്ഥാനം നഷ്ടം, ഏറ്റവുമധികം ലാഭമുണ്ടാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് റെക്കോര്‍ഡ്!!!

By കാശ്വിന്‍

ലണ്ടന്‍: കളി മികവില്‍ ഇപ്പോള്‍ കുറച്ച് പിറകിലാണെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍പന്തിയില്‍. 2015-16 ഡെലോയിറ്റ് ഫുട്‌ബോള്‍ മണി ലീഗിന്റെ പഠനപ്രകാരം കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കിയ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റയല്‍മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

രണ്ടാം സ്ഥാനത്ത് ബാഴ്‌സലോണയാണ്. വളരെ നാടകീയമായിട്ടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വരുമാന വര്‍ധനവ്. 395.2 ദശലക്ഷം പൗണ്ടില്‍ നിന്ന് 515.3 ദശലക്ഷം പൗണ്ടായിട്ടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ലാഭം വര്‍ധിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായി പത്ത് ശതമാനം വ്യത്യാസത്തിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 463.8 ദശലക്ഷം പൗണ്ടാണ് ബാഴ്‌സലോണയുടെ ലാഭം. ഒരു ലക്ഷം പൗണ്ടിന്റെ മാത്രം വ്യത്യാസത്തിലാണ് റയല്‍ ബാഴ്‌സക്ക് പിറകിലായത്.

manu

ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കും ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഒരു സ്ഥാനം മെച്ചപ്പെടുത്തി അതേ സമയം ആഴ്‌സണല്‍, ചെല്‍സി, ലിവര്‍പൂള്‍ , യുവെന്റസ് ക്ലബ്ബുകള്‍ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇവര്‍ ആദ്യ പത്തില്‍ യഥാക്രമം ഏഴ്് മുതല്‍ പത്ത് വരെ. ഇടം നേടിയിട്ടുണ്ട്. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി എസ് ജി ആറാം സ്ഥാനത്തേക്ക് താഴ്ന്നു.

ആദ്യ ഇരുപതിലേക്ക് രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുകള്‍ കടന്നുവന്നത് ശ്രദ്ധേയം. പതിനെട്ടാം സ്ഥാനത്താണ് വെസ്റ്റ് ഹാം യുനൈറ്റഡ്. കഴിഞ്ഞ സീസണില്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയുടെ ലാഭംവര്‍ധിച്ചു. ഇരുപതാം സ്ഥാനത്താണ് ലെസ്റ്റര്‍.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുണ്ടായ ലാഭം റെക്കോര്‍ഡാണ്. ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ ലാഭം ഒരു ഫുട്‌ബോള്‍ ക്ലബ്ബിനുണ്ടാകുന്നത്. ക്ലബ്ബിന്റെ ബ്രാന്‍ഡിനുള്ള വാണിജ്യമൂല്യമാണ് പ്രധാനമായും ലാഭത്തിന്റെ സ്രോതസ്. 71 ദശലക്ഷം പൗണ്ടാണ് ഈ മേഖലയില്‍ ലഭിച്ചത്.

Story first published: Friday, January 20, 2017, 9:56 [IST]
Other articles published on Jan 20, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X