ബാഴ്സലോണ: ഹോംഗ്രൗണ്ടില്‍ ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് ബാഴ്സലോണയുടെ ലയണല്‍ മെസിക്ക്. അമ്പത് ഗോളുകള്‍ നേടിയ മെസി റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരമായിരുന്ന റൗള്‍ ഗോണ്‍സാലസിന്റെ 49 ഗോളുകളുടെ റെക്കോര്‍ഡാണ് ഇതോടെ വിസ്മൃതിയിലായത്.
നടപ്പ് സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി മെസി ആകെ കളിച്ചത്ത് പത്ത് മത്സരമാണ്. ഇരുപത്തൊമ്പതുകാരന് പന്ത്രണ്ട് ഗോളുകള്‍ നേടുകയും ആറെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഇടക്കിടെയുള്ള പരുക്കാണ് മെസിയുടെ ഗോളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഹാട്രിക്ക് നേടിയ മെസി ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ ആകെ നേടിയ ചാമ്പ്യന്‍സ് ലീഗ് ഗോളുകളുടെ എണ്ണം പതിനാറിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ ഇത്രയേറെ ഗോളുകള്‍ മറ്റൊരു താരവും നേടിയിട്ടില്ല.
ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ ഏഴാം ഹാട്രിക്കായിരുന്നു സിറ്റിക്കെതിരെ കണ്ടത്.
ചാമ്പ്യന്‍സ് ലീഗില്‍ ഒമ്പത് ഹാട്രിക്ക് നേടി റെക്കോര്‍ഡുള്ള റയല്‍ മാഡ്രിഡ് ക്ലബ്ബിനെ വരെ മെസി ഭാവിയില്‍ പിന്തള്ളിയേക്കും.