ഐഎസ്എല്‍ ഇനി പഴയ ഐസ്എല്‍ അല്ല!! കൂടുതല്‍ ടീമുകള്‍ വരുന്നു...ഇനി നടക്കുക ഒന്നൊന്നര കളി

  • Published:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ തന്നെ വിപ്ലവമുണ്ടായ ടൂര്‍ണമെന്റാണ് ഐഎസ്എല്‍. അന്താരാഷ്ട്ര താരങ്ങളെയും ദേശീയ താരങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ചാംപ്യന്‍ഷിപ്പ് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ ഐഎസ്എല്ലിനെ കൂടുതല്‍ വലിയ ടൂര്‍ണമെന്റാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

ധോണി ബാഹുബലിയാവുന്നു!! കിടിലന്‍ ട്രെയിലര്‍ പുറത്ത്....ആഘോഷിച്ച് ക്രിക്കറ്റ് പ്രേമികള്‍!!

ബെഹ്‌റയെ 'പുകച്ചു' പുറത്തുചാടിക്കാന്‍ സെന്‍കുമാര്‍!! ആ പെയിന്‍റ് ബെഹ്റയെ കുടുക്കും ?

മൂന്നു ടീമുകള്‍ കൂടി

പുതുതായി മൂന്നു ടീമുകളെക്കൂടി ഐഎസ്എല്ലില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ അവ ഏതൊക്കെയായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

വമ്പന്‍മാര്‍ ഇല്ല

ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ ഏറ്റവും കരുത്തുറ്റ രണ്ടു ക്ലബ്ബുകളാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും. ഇരുവരെയും ഐഎസ്എല്ലിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവര്‍ നിരസിച്ചതായാണ് സൂചന. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുടീമുകളും പിന്‍മാറിയതെന്ന് റിപോര്‍ട്ടുണ്ട്.

ബംഗളൂരു എഫ്‌സി

രൂപീകരിച്ചു ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ ശക്തമായ സാന്നിധ്യമായി മാറിയ ബംഗളൂരു എഫ്‌സിക്ക് അടുത്ത ഐഎസ്എല്ലില്‍ അവസരം ലഭിച്ചേക്കും. തങ്ങള്‍ക്കു ക്ഷണം ലഭിച്ച കാര്യം ടീമിന്റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി.

ഐഎസ്എല്‍ വിപ്ലവം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മറ്റൊരു അന്താരാഷ്ട്ര മാനേജ്‌മെന്റ് ഗ്രൂപ്പും കൂടിയാണ് 2013ല്‍ ഐഎസ്എല്‍ എന്ന ആശയത്തിന് തുടക്കമിട്ടത്. ഈ രണ്ടു ഗ്രൂപ്പുകളും കൂടി പിന്നീട് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡായി മാറുകയും ചെയ്തിരുന്നു.

 കൊല്‍ക്കത്തയ്ക്ക് ടീമുണ്ട്

ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്കു നിലവില്‍ ടീമുണ്ട്. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് ടൂര്‍ണമെന്റിലെ കൊല്‍ക്കത്ത സാന്നിധ്യം. പുതിയ ടീമുകള്‍ക്കായുള്ള ലേലത്തില്‍ കൊല്‍ക്കത്ത ടീമുകള്‍ക്കു പങ്കെടുക്കാമെങ്കിലും ചില നിബന്ധനകള്‍ കൂടിയുണ്ട്. ഹോം മാച്ചുകള്‍ അടുത്ത രണ്ടു വര്‍ഷത്തേക്കു കൊല്‍ക്കത്തയ്ക്കു പുറത്ത് നടത്തണമെന്നതാണ് നിബന്ധന.

ഒരു നഗരത്തില്‍ നിന്ന് ഒരു ടീം

നിലവില്‍ ഒരു നഗരത്തില്‍ നിന്ന് ഒരു ടീമിനു മാത്രമേ ഐഎസ്എല്ലില്‍ മല്‍സരിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ ഇതിനു വിരുദ്ധമായാണ് ബഗാനെയും ഈസ്റ്റ് ബംഗാളിനെയും എഫ്എസ്ഡിഎല്‍ ടൂര്‍ണമെന്റിലേക്കു ക്ഷണിക്കുന്നത്

വലിയ ചെലവ്

ഐഎസ്എല്ലില്‍ ഒരു വര്‍ഷത്തേക്ക് ഒരു ക്ലബ്ബിന് 40 കോടി രൂപയാണ് ചെലവഴിക്കേണ്ടിവരുന്നത്. 2014ല്‍ യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് പിന്‍മാറിയ ശേഷം സ്ഥിരമായി ഒരു സ്‌പോണ്‍സര്‍ പോലും ബഗാന്‍ ടീമിനില്ല.

ഐ ലീഗില്‍ തുടരും

ഐഎസ്എല്ലിലേക്ക് തല്‍ക്കാലം ഇല്ലെന്നു തന്നെയാണ് ബഗാന്റെയും ബംഗാളിന്റെയും നിലപാട്. എന്നാല്‍ രാജ്യത്തെ മുന്‍നിര ലീഗായ ഐ ലീഗില്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ടീമുടമകള്‍ പറയുന്നു.

English summary
Three more clubs will be included in to new edition of isl.
Please Wait while comments are loading...