പാരിസ്: ഫ്രഞ്ച് ഫുട്ബോളില്‍ പാരിസ് സെയിന്റ് ജെര്‍മെയ്നില്‍ ഗോളടിയോടെ നെയ്മര്‍ അരങ്ങേറി. ലീഗ് വണ്ണിലെ ആദ്യ മത്സരത്തില്‍ പി എസ് ജി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗ്യുംഗാമ്പിനെ തോല്‍പ്പിച്ചു.
പി എസ് ജിയുടെ മൂന്ന് ഗോളിലും നെയ്മറുടെ പങ്കുണ്ടായിരുന്നു. എണ്‍പത്തിരണ്ടാം മിനുട്ടിലാണ് നെയ്മറിന്റെ ഗോള്‍. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. അമ്പത്തിരണ്ടാം മിനുട്ടില്‍ ഇകോകോയുടെ സെല്‍ഫ് ഗോളില്‍ ഹോം ടീം പിറകിലായി. അറുപത്തിരണ്ടാം മിനുട്ടില്‍ ഉറുഗ്വെ സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയുടെ ഗോളില്‍ പി എസ് ജി വീണ്ടും മുന്നില്‍ കയറി. ഇരുപത് മിനുട്ടുകള്‍ക്ക് ശേഷം നെയ്മറിന്റെ ഗോളും സംഭവിച്ചു.
നെയ്മര്‍ കവാനിക്ക് നല്കിയ തകര്‍പ്പന്‍ പാസ് നിഷ്പ്രഭമാക്കാനുള്ള ഇകോകോയുടെ ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. കവാനിയുടെ ഗോളിന് മനോഹരമായ ത്രൂ പാസൊരുക്കിയത് നെയ്്മറായിരുന്നു. പ്രത്യുപകാരമെന്നോണം നെയ്മറിന്റെ പി എസ് ജിയിലെ ആദ്യ ഗോളിന് കവാനിയും പാസൊരുക്കി.
ബ്രസീലിയന്‍ സൂപ്പര്‍ താരം ഇടത് വിംഗിലാണ് കളിച്ചത്. എന്നാല്‍, മധ്യഭാഗത്തേക്ക് പന്തുമായെത്തി ഗതി മാറ്റുവാനും നെയ്മര്‍ തുനിഞ്ഞു. നിരവധി ഫഌക്സുംട്രിക്ക്സുമായി നെയ്മര്‍ കാണികളെ ആനന്ദത്തിലാറാടിച്ചു.
ഗോള്‍ നില
സ്ട്രാസ്ബര്‍ഗ് 3-0 ലിലെ
ഡിജോണ്‍ 1-4 മൊണാക്കോ
ഗ്യുംഗാമ്പ് 0-3 പി എസ് ജി