വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നോര്‍ത്ത് ഈസ്റ്റ് - ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തോടെ നാളെ ഐഎസ്എല്ലിന് കിക്കോഫ്‌

By കാശ്വിൻ

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോളിന്റെ മൂന്നാം സീസണിന് നാളെ ഗുവാഹത്തിയില്‍ കിക്കോഫ്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടനപ്പോര്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഏക പ്രതിനിധിയായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയുടെ പരിശീലകന്‍ നെലോ വിംഗാദയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പരിശീലകന്‍ സ്റ്റീവ് കോപ്പലിന് കീഴിലാണ് ഇത്തവണ തന്ത്രം മെനയുന്നത്.

keralablasters-northeastblasters

കഴിഞ്ഞ സീസണില്‍ രണ്ട് ടീമുകള്‍ക്കും സെമിഫൈനല്‍ ബെര്‍ത് നേടുവാന്‍ കഴിഞ്ഞിരുന്നില്ല. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥത കൊണ്ട് ശ്രദ്ധേയമാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റ് എഫ് സി. ഇന്ത്യന്‍ ഫുട്‌ബോളില്‍ സമീപകാലത്ത് വലിയ കുതിപ്പ് നടത്തിയ മേഖലയാണ് വടക്ക് കിഴക്ക്. മറ്റ് ഫ്രാഞ്ചൈസികളെ അപേക്ഷിച്ച് കൂടുതല്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന നിരയാണ് നോര്‍ത്ത് ഈസ്റ്റ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഭാവി നിരയെ നെലോ വിംഗാദയുടെ ലൈനപ്പില്‍ കാണാന്‍ സാധിക്കും.

കോച്ച് സ്റ്റീവ് കോപലിന്റെയും മാര്‍ക്വു താരം ആരോണ്‍ ഹ്യൂസിന്റെയും നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ കഠിന പരിശീലനം നടത്തുകയാണ് ബ്ലാസ്റ്റേഴ്‌സ്. എ എഫ് സി കപ്പ് സെമി കളിക്കുന്ന ബെംഗളുരു എഫ് സിയുടെ താരങ്ങളായ സി കെ വിനീതും റിനോ ആന്റോയും ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നിട്ടില്ല.

കഴിഞ്ഞ രണ്ട് സീസണുകളിലായി നോര്‍ത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്‌സും നാല് തവണ നേര്‍ക്കുനേര്‍ വന്നു. 2014 ലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 1-0ന് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി. റിട്ടേണ്‍ ലെഗില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന് മറുപടി കൊടുക്കുവാന്‍ സാധിച്ചില്ല. ഗോള്‍ രഹിതമായി പിരിഞ്ഞു. 2015 ല്‍ വടക്ക് കിഴക്കിന്റെ പോരാളികള്‍ കൊച്ചിയിലെത്തിയപ്പോള്‍ കഥ മാറി. 3-1ന് ബ്ലാസ്റ്റേഴ്‌സിന്റെ ചൂടറിഞ്ഞു. റിട്ടേണ്‍ ലെഗില്‍ അതുക്കും മുകളിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഫോം. 4-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട നോര്‍ത്ത് ഈസ്റ്റിന്റെ മണ്ണില്‍ ജയിച്ചു കയറിയത്.

ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെ ഐ എസ് എല്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. മുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങള്‍ കലാപ്രകടനങ്ങളുമായി സ്റ്റേഡിയത്തില്‍ നിറയും. ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ജാക്വുലിന്‍ ഭട്ട് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറിലേറെ വരുന്ന കലാകാരന്‍മാര്‍ അണിനിരക്കും.

Story first published: Friday, September 30, 2016, 9:19 [IST]
Other articles published on Sep 30, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X