വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പെപ് ഗോര്‍ഡിയോള പറയുന്നു ലോകഫുട്‌ബോളിലെ ബെസ്റ്റ് കോച്ച് ഫ്രാന്‍സിലുണ്ടെന്ന്!

By കാശ്വിന്‍

ലണ്ടന്‍: ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകന്‍ അര്‍ജന്റീനക്കാരനായ മാര്‍സലോ ബിയല്‍സയാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗോര്‍ഡിയോള. നേടിയ കിരീടങ്ങളുടെ എണ്ണമോ പ്രസക്തിയോ കണക്കാക്കിയല്ല ഈ നിരീക്ഷണം. കരിയറില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് ബിയല്‍സയാണ്. അദ്ദേഹത്തിന്റെ ശൈലിയാണ് - മുന്‍ ബാഴ്‌സലോണ കോച്ച് പറഞ്ഞു.

അര്‍ജന്റീന, ചിലി ദേശീയ ടീമുകളുടെയും സ്‌പെയ്‌നില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയുടെയും പരിശീലകനായിരുന്ന ബിയല്‍സ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറ്റലിയിലെ ലാസിയോ ക്ലബ്ബില്‍ രണ്ട് ദിവസം കൊണ്ട് ജോലി അവസാനിപ്പിച്ചാണ് വാര്‍ത്താപ്രാധാന്യം നേടിയത്. ഇപ്പോള്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ ലിലെയുടെ കോച്ചായി ചുമതലയേറ്റിരിക്കുന്നു.

pep-guardiola

ക്രിയാത്കമായ തന്ത്രങ്ങള്‍ ആവീഷ്‌കരിക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും ബിയല്‍സ കാണിക്കുന്ന ഉത്സാഹം തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഒരു പ്ലെയറെ അയാളുടെ കഴിവിനനുസരിച്ച് ഉപയോഗിക്കുന്നതിലും ബിയല്‍സ മാതൃകയാണ്.

അദ്ദേഹത്തിന്റെ ടീമില്‍ കളിച്ച ഏതെങ്കിലും ഒരു താരത്തെ കണ്ടുമുട്ടിയാല്‍ അവര്‍ ബിയല്‍സ ചെയ്ത സഹായത്തെ കുറിച്ച് വാചാലരാകും. കരിയര്‍ ഉണ്ടാക്കിത്തന്ന കോച്ച് എന്നാണ് ഓരോ താരവും ബിയല്‍സയെ കുറിച്ച് പറയുകയെന്നും പെപ് പറയുന്നു.

Story first published: Tuesday, February 21, 2017, 17:24 [IST]
Other articles published on Feb 21, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X