സ്‌പെയ്‌നില്‍ തോല്‍വിയറിയാതെ റയല്‍ മാഡ്രിഡ് മുപ്പത്തൊമ്പത് മത്സരങ്ങള്‍ പിന്നിട്ടു, ബാഴ്‌സയുടെ റെക്കോര്‍ഡ് സിദാനും സംഘവും തകര്‍ക്കും !!

തുടരെ 39 അപരാജിത മത്സരങ്ങള്‍ എന്ന ബാഴ്‌സലോണയുടെ സ്പാനിഷ് റെക്കോര്‍ഡിനൊപ്പമെത്തി റയല്‍മാഡ്രിഡ്‌

  • Updated:
  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഗ്രനഡയെ തകര്‍ത്ത് വിജയക്കുതിപ്പില്‍ ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പമെത്തി.

ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എയ്ബറിനെയും ലാസ് പാമസ് ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പോര്‍ട്ടിംഗ് ഗിജോണിനെയും തോല്‍പ്പിച്ചു.

റയലിനെ ആര് തടയും ?

വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി അപരാജിതരായി മുപ്പത്തൊമ്പത് മത്സരങ്ങള്‍ റയല്‍മാഡ്രിഡ് പൂര്‍ത്തിയാക്കി. ഏപ്രില്‍ ആറിന് ശേഷം തോല്‍വിയെന്തെന്ന് സിനദിന്‍ സിദാനും കൂട്ടരും അറിഞ്ഞിട്ടില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ലബ്ബ് വൂള്‍സ്ബര്‍ഗിനോട് ആദ്യ പാദ സെമിയിലാണ് റയല്‍ അവസാനമായി പരാജയപ്പെട്ടത്.

ഗ്രനഡക്കെതിരെ ഗോളടിച്ചവര്‍...

സ്പാനിഷ് താരം ഇസ്‌കോ 12,31 മിനുട്ടുകളിലായി ലക്ഷ്യംകണ്ടപ്പോള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ ഇരുപതാം മിനുട്ടിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരുപത്തേഴാം മിനുട്ടിലും കാസിമെറോ അമ്പത്തെട്ടാം മിനുട്ടിലും സ്‌കോര്‍ ചെയ്തു.

മെക്‌സിക്കോ ഗോളി ഒചോവ....

റയലിന്റെ വിജയമാര്‍ജന്‍ 5-0 ല്‍ ഒതുങ്ങിയത് ഗ്രനഡയുടെ മെക്‌സിക്കന്‍ ഗോളി ഒചോവ രണ്ടാം പകുതിയില്‍ പുറത്തെടുത്ത മികവാണ്. ഡാനി കര്‍വായല്‍, മാര്‍സെലോ എന്നിവരുടെ ഗോളെന്നുറച്ച ഷോട്ടുകളാണ് അത്ഭുതകരമായി ഒചോവ തട്ടിമാറ്റിയത്.

കിക്കോഫിന് മുമ്പ് റോണോ പാര്‍ട്ടി...

കരിയറിലെ നാലാം ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ തന്റെ നാല് അവാര്‍ഡുകളുമായി ഗ്രൗണ്ട്ിലെത്തി. റയല്‍ ഒരുക്കിയ ആദരം ആയിരുന്നു ചടങ്ങ്. സ്‌റ്റേഡിയത്തില്‍ വിവിധ സ്റ്റാന്‍ഡുകളില്‍ നിന്നായി സ്വര്‍ണ നിറത്തിലുള്ള ഗില്‍റ്റുകള്‍ പൊഴിഞ്ഞു. വര്‍ണാഭമായ കാഴ്ച. ഇതിനെല്ലാം സാക്ഷ്യംവഹിക്കാന്‍ റയലിന്റെ മുന്‍ ഇതിഹാസതാരങ്ങളുണ്ടായിരുന്നു. ബ്രസീലിയന്‍ റൊണാള്‍ഡോയും പോര്‍ച്ചുഗലിന്റെ ലൂയിസ് ഫിഗോയും.

 

 

ലോണെടുത്ത കളിക്കാരുമായി ഗ്രനഡ..

ഗ്രനഡ കോച്ച് ലുകാസ് അര്‍കരാസ് റയലിനെതിരെ കളത്തിലിറക്കിയത് ലോണില്‍ ടീമിലെത്തിച്ച ഒമ്പത് കളിക്കാരുമായിട്ടായിരുന്നു. പ്രീമിയര്‍ ലീഗ്ക്ലബ്ബുകളായ സ്വാന്‍സി (ഫ്രാങ്ക് ടബനു), വാട്‌ഫോഡ് (ഉചെ അഗ്‌ബോ), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (ആന്ദ്രെസ് പെരേര), ചെല്‍സി (ജെറെമി ബോഗ) ക്ലബ്ബുകളില്‍ നിന്നുള്ള താരങ്ങള്‍ ഗ്രനഡ ജഴ്‌സിയണിഞ്ഞു.

ലീഗില്‍ റയലിന് ആധിപത്യം...

ലാ ലിഗയില്‍ പതിനാറ് മത്സരങ്ങളില്‍ നിന്ന് റയല്‍മാഡ്രിഡ് നാല്‍പത് പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ മുപ്പത്തിനാല് പോയിന്റുള്ള ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യക്ക് മുപ്പത്താറ് പോയിന്റ്. സെവിയ്യ റയലിനേക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്.

English summary
Real Madrid equalled Barcelona's Spanish record of 39 consecutive matches unbeaten
Please Wait while comments are loading...