വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ഇല്ലെന്ന് നെയ്മര്‍

By Anwar Sadath

ബാഴ്‌സലോണ: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് സൂപ്പര്‍താരം നെയ്മര്‍. താന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുകയാണെന്ന വാര്‍ത്ത നെയ്മര്‍ തള്ളിക്കളഞ്ഞു. അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നും അതേക്കുറിച്ചൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും നെയ്മര്‍ സ്‌പെയിനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഏതാണ്ട് 2000 കോടിയിലധികം രൂപ മുടക്കി നെയ്മറെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നെയ്മര്‍ തന്നെ നേരിട്ട് അക്കാര്യം നിഷേധിച്ചത്. ബാഴ്‌സലോണയില്‍ താന്‍ സന്തോഷവാനാണെന്നും അവിടെനിന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നെയ്മര്‍ വ്യക്തമാക്കിയതോടെ ട്രാന്‍സ്ഫര്‍ റൂമറുകള്‍ അവസാനിക്കുകയാണ്.

neymar-brazil

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല. ഞാന്‍ ബാഴ്‌സയില്‍ നിന്നും പോകുമെന്നുള്ള വാര്‍ത്തയാണ് കേള്‍ക്കുന്നത്. എന്നാല്‍ അത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്താണെന്ന് ഇരുപത്തിമൂന്നുകാരനായ നെയ്മര്‍ വ്യക്തമാക്കി. ബാഴ്‌സലോണയുടെ ആരാധകര്‍ തനിക്ക് നല്‍കിവരുന്ന പിന്തുണയെക്കുറിച്ചും നെയ്മര്‍ വാചാലനായി.

ബാഴ്‌സയില്‍ വളരെ സന്തോഷവാനാണ്. സഹകളിക്കാര്‍ തനിക്ക് മികച്ച പിന്തുണയാണ് നല്‍കിവരുന്നത്. എത്ര പണം ലഭിക്കുന്നു എന്നത് താന്‍ വിഷയമാക്കാറില്ല. അതുകൊണ്ടുതന്നെ ബാഴ്‌സയില്‍ തന്നെ തുടരുമെന്നും നെയ്മര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്ക് ചാമ്പ്യന്‍സ് ലീഗ് ട്രോഫി ഉള്‍പ്പെടെ ഉള്ളവ ലഭിക്കുന്നതില്‍ നെയ്മര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മെസ്സി നെയ്മര്‍ സുവാരസ് സഖ്യം ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിരയായാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Monday, August 31, 2015, 9:39 [IST]
Other articles published on Aug 31, 2015
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X