വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവസാനത്തെ ലോകകപ്പ് കളിക്കുന്ന സൂപ്പര്‍താരങ്ങള്‍

സിഡ്‌നി: 2011 സച്ചിന്‍, 2007 ല്‍ ദ്രാവിഡും ഗാംഗുലിയും ഇങ്ങനെ പോകുന്നു ലോകകപ്പ് ഇന്ത്യയ്ക്ക് നല്‍കിയ നഷ്ടങ്ങളുടെ നിര. ഓരോ ലോകകപ്പ് വരുമ്പോഴും ഇവരുണ്ടായിരുന്നെങ്കില്‍ എന്ന് ആരാധകര്‍ ചിന്തിച്ചുപോകും. ലോകകപ്പിന് ശേഷവും കുറച്ച് കാലം കൂടി കളിച്ചാണ് ഇവരെല്ലാവരും വിരമിച്ചത്. ഇതില്‍ ലോകകപ്പ് നേടി വിരമിക്കാന്‍ ഭാഗ്യം ലഭിച്ചത് സച്ചിന് മാത്രം.

ഗില്‍ക്രിസ്റ്റ്, സ്റ്റീവ് വോ, ഹെയ്ഡന്‍, പോണ്ടിംഗ്, വസിം അക്രം, ജയസൂര്യ എന്നിവരെല്ലാം സമീപകാല ലോകകപ്പുകളില്‍ ഹംസഗാനം പാടി അവസാനിപ്പിച്ചവരാണ്. ഈ ലോകകപ്പിലുമുണ്ട് ഇതുപോലെ, അവസാനമായി ഒന്നു മിന്നിക്കത്തി കളി നിര്‍ത്താന്‍ പോകുന്നവര്‍. 2015 ന് ശേഷം ലോകകപ്പ് വേദിയില്‍ കാണാനിടയില്ലാത്ത പ്രമുഖ കളിക്കാര്‍ ആരൊക്കെയെന്ന് നോക്കൂ.

എം എസ് ധോണി

എം എസ് ധോണി

33 വയസ്സേ ആയിട്ടുള്ളൂ ധോണിക്ക്. ഒന്നോ രണ്ടോ അങ്കങ്ങള്‍ക്ക് ബാല്യം ബാക്കിയുണ്ട്. പക്ഷേ ടെസ്റ്റിലെ വിരമിക്കലും ടീമിലെ അപ്രമാദിത്വം നഷ്ടപ്പെടലും ഒക്കെയായി കളത്തില്‍ മുടന്തുകയാണ് ധോണി. 2019 ല്‍ ലോകകപ്പ് കളിക്കാന്‍ ധോണിയുണ്ടാകുമോ എന്ന കാര്യം സംശയം. 52 ന് മേല്‍ ശരാശരിയോടെ 253 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് ധോണി. ഇതില്‍ മറക്കാനാവാത്ത ഒരു നിമിഷം ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ സിക്‌സര്‍ തന്നെ.

മഹേള ജയവര്‍ദ്ധനെ

മഹേള ജയവര്‍ദ്ധനെ

ശ്രീലങ്കയുടെ ദ്രാവിഡ്. 2007 ലും 2011 ലും ലങ്കയെ ഫൈനല്‍ വരെ എത്തിച്ചതില്‍ മഹേളയുടെ പങ്ക് നിസ്തുലം. പക്ഷേ ഇത് അവസാനത്തെ ലോകകപ്പായിരിക്കും എന്ന് മഹേള സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ട്വന്റി 20 യില്‍ നിന്നും നേരത്തെ വിരമിച്ചു. 440 ഏകദിനങ്ങലാണ് ലങ്കയ്ക്ക് വേണ്ടി കളിച്ചത്. 12511 റണ്‍സെടുത്തു.

ലസിത് മലിംഗ

ലസിത് മലിംഗ

പേര് കേട്ട് ഞെട്ടാന്‍ വരട്ടെ. പരിക്കാണ് 31 കാരനായ ലസിത് മലിംഗയുടെയും പ്രശ്‌നം. കാലിലെ പരിക്ക് മാറിയില്ലെങ്കിലും ലങ്കയുടെ ലോകകപ്പ് ടീമില്‍ മലിംഗയുണ്്ട്. ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ച മലിംഗയ്ക്ക് ട്വന്റി 20 പോലുള്ള ചെറിയ കളികളോടാണ് പ്രിയം. 177 കളികളില്‍ നിന്നായി 271 വിക്കറ്റുകളുണ്ട് സ്ലിംഗ മലിംഗയുടെ പേരില്‍

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

ബൂം ബൂം അഫ്രീദി ഇല്ലാത്ത ഒരു ലോകകപ്പ്. ഈ ലോകകപ്പോടെ അഫ്രീദിയും കളിനിര്‍ത്തിയേക്കും. ലോകക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാനായ അഫ്രീദി 34ല്‍ എത്തിയതേയുള്ളൂ. അടുത്ത ലോകകപ്പിന് വിദൂരമായ ഒരു സാധ്യതയുണ്ടെങ്കിലും ഉറപ്പിക്കാന്‍ വയ്യ. ഇക്കാലം കൊണ്ട് 389 കളികള്‍ കളിച്ചുകഴിഞ്ഞു അഫ്രീദി.

മൈക്കല്‍ ക്ലാര്‍ക്ക്

മൈക്കല്‍ ക്ലാര്‍ക്ക്

പരിക്കാണ് 34 കാരനായ ക്ലാര്‍ക്കിന് പ്രശ്‌നം. തുടര്‍ച്ചയായ പരിക്കുകള്‍ കാരണം കളിക്കാന്‍ പോലും പറ്റുന്നില്ല. 238 കളികളില്‍ നിന്നായി 7762 റണ്‍സെടുത്ത ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ഈ ലോകകപ്പോടെ ലോകകപ്പ് മത്സരങ്ങളോട് വിടപറയും.

കുമാര്‍ സങ്കക്കാര

കുമാര്‍ സങ്കക്കാര

ജയവര്‍ദ്ധനയ്‌ക്കൊപ്പം ലങ്കയുടെ മികച്ച വിജയങ്ങളില്‍ പങ്കാളി. വിക്കറ്റ് കീപ്പറും വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാനുമായ സങ്കയ്ക്കും ഇത് അവസാനത്തെ ലോകകപ്പ്. ജയവര്‍ദ്ധനയ്‌ക്കൊപ്പം സങ്കയും ട്വന്റി 20 യില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. ഏകദിനങ്ങള്‍ 396, റണ്‍സ് 13580.

ദില്‍ഷന്‍

ദില്‍ഷന്‍

ജയവര്‍ദ്ധനെയും സങ്കക്കാരയും വിരമിക്കുന്നതിനോടൊപ്പം ദില്‍ഷന്‍ കൂടി പോകുന്നതോടെ ലങ്ക സാധാരണ ടീമായി മാറും. 38 കാരനായ ദില്‍ഷനോടൊപ്പം ലോകകപ്പില്‍ നിന്നും ഇല്ലാതാകുന്നത് പ്രശസ്തമായ ദില്‍ സ്‌കൂപ് കൂടിയാണ്. 306 കളികളില്‍ നിന്നായി 9320 റണ്‍സെടുത്തിട്ടുണ്ട് ഈ അപകടകാരിയായ ഓപ്പണര്‍.

ഡാനിയല്‍ വെട്ടോറി

ഡാനിയല്‍ വെട്ടോറി

വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ സ്പിന്നര്‍. വലിയതായി പന്ത് തിരിക്കാത്ത വെട്ടോറി ബുദ്ധി കൊണ്ടാണ് പന്തെറിയുക. നന്നായി ബാറ്റും ചെയ്യും. 36 കാരന്‍ വെട്ടോറിക്കും ഇത് മിക്കവാറും അവസാനത്തെ ലോകകപ്പാണ്. 284 കളികളില്‍ 289 വിക്കറ്റും 2168 റണ്‍സും.

യൂനിസ് ഖാന്‍

യൂനിസ് ഖാന്‍

ഇത് അവസാനത്തെ ലോകകപ്പാണ് എന്ന് ഉറപ്പാണ് യൂനിസ് ഖാന്. അക്രം, യൂഹാന, ഇന്‍സമാം തുടങ്ങിയ പഴയ പ്രതാപത്തിലെ അവശേഷിക്കുന്ന കണ്ണിയാണ് 37 കാരനായ യൂനിസ്. 259 കളികളില്‍ നിന്നായി 7177 റണ്‍സാണ് ഈ പാക് വെറ്ററന്റെ സമ്പാദ്യം.

Story first published: Wednesday, January 28, 2015, 9:25 [IST]
Other articles published on Jan 28, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X