മിലാന്: പണം മാത്രം സ്വപ്നം കണ്ടല്ല ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനിലേക്ക് പോകുന്നതെന്ന് ബ്രസീല്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ബാര്‍ബോസ. 32.9 മില്യണ്‍ ഡോളററാണ്(ഏകദേശം 221കോടി ഇന്ത്യന്‍ രൂപ) നാട്ടിലെ ടീമായ സാന്റോസില്‍ നിന്നുള്ള കൂടുമാറ്റത്തിന് ഇന്റര്‍ മുന്നോട്ടു വെച്ച ഓഫര്‍.
സാന്റോസില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടോ പണത്തോടുള്ള ആര്‍ത്തി കൊണ്ടോ അല്ല ക്ലബ്ബ് വിടുന്നത്. തീര്‍ച്ചയായും പണം നല്ലകാര്യമാണ്. അതിനേക്കാള്‍ ഉപരി പുതിയ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്-ഗബ്രിയേല്‍ പറഞ്ഞു.
ടീമിനു വേണ്ടി ഒട്ടേറെ ഗോളുകള്‍ നേടിയിട്ടുണ്ട്. പല ടൂര്‍ണമെന്റ് വിജയങ്ങളിലും പങ്കാളിയുമായിട്ടുണ്ട്. പക്ഷേ, ഇത് അംഗീകാരത്തിന്റെ വിഷയമാണ്-19 വയസ്സുമാത്രം താരമുള്ള താരം പറഞ്ഞു. യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി എന്നീ താരങ്ങളും ഗബ്രിയേലിനെ ലാക്കാക്കി വല വീശിയിരുന്നു.
റിയോ ഒളിംപിക്സില്‍ സ്വര്‍ണം വാങ്ങിയ ബ്രസീല്‍ ടീമിലും ഗബ്രിയേല്‍ ഉണ്ടായിരുന്നു. 2013 മുതല്‍ സാന്റോസിനുവേണ്ടി കളിയ്ക്കുന്നുണ്ട്. 155 മത്സരങ്ങളില്‍ നിന്നും ഇതുവരെ 57 ഗോളുകള്‍ നേടിയിട്ടുണ്ട്.