വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ പാകിസ്താനെ വീണ്ടും തകര്‍ത്തു, ഇത്തവണ 6-1ന്

ക്രിക്കറ്റില്‍ പാകിസ്താനു മുന്നില്‍ ചാംപ്യന്‍സ് ട്രോഫി അടിയറ വെച്ചെങ്കിലും ദേശീയ വിനോദമായ ഹോക്കിയില്‍ ഇന്ത്യ പടയോട്ടം തുടരുന്നു.

By Akhila

ലണ്ടന്‍: ക്രിക്കറ്റില്‍ പാകിസ്താനു മുന്നില്‍ ചാംപ്യന്‍സ് ട്രോഫി അടിയറ വെച്ചെങ്കിലും ദേശീയ വിനോദമായ ഹോക്കിയില്‍ ഇന്ത്യ പടയോട്ടം തുടരുന്നു. വേള്‍ഡ് ലീഗ് സെമിഫൈനല്‍ റൗണ്ടില്‍ ചിരവൈരികളായ പാകിസ്താനെ 6-1നാണ് ഇന്ത്യ മുട്ടുക്കുത്തിച്ചത്.

രമണ്‍ദീപ് സിങ്(രണ്ട്), മന്ദീപ് സിങ്(രണ്ട്), ഹര്‍മന്‍പ്രീത് സിങ്, തന്‍വീന്ദര്‍ സിങ് എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്. പാകിസ്താന്റെ ആശ്വാസ ഗോള്‍ 41ാം മിനിറ്റില്‍ അജാസ് അഹമ്മദിന്റെ വകയായിരുന്നു.

india-pakistan

അടുത്ത മത്സരത്തില്‍ ഇന്ത്യ-കാനഡയുമായി ഏറ്റുമുട്ടും. 5-6 സ്ഥാന നിര്‍ണയത്തിനുവേണ്ടിയുള്ള മത്സരമായിരിക്കും ഇത്. നേരത്തെ പൂള്‍ എ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 7-1ന് തോല്‍പ്പിച്ചിരുന്നു.

സെമിഫൈനല്‍ റൗണ്ടിലെ ക്വാര്‍ട്ടല്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ 2-3 എന്ന സ്‌കോറില്‍ മലേഷ്യയോട് തോറ്റിരുന്നു. ചൈനയെ 7-3ന് തോല്‍പ്പിച്ചാണ് കാനഡ ഇന്ത്യ പോരാട്ടത്തിന് യോഗ്യത നേടിയത്.

അര്‍ജന്റീന-മലേഷ്യ, ഇംഗ്ലണ്ട്-ഹോളണ്ട് സെമിഫൈനല്‍ മത്സരങ്ങളും ശനിയാഴ്ചയാണ്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിനുള്ള യോഗ്യത നേടുന്നതില്‍ ഈ ടൂര്‍ണമെന്റ് നിര്‍ണായകമാണ്.

Story first published: Saturday, June 24, 2017, 19:27 [IST]
Other articles published on Jun 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X