വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

2017 ലെ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍

By Soorya Chandran

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കൊച്ചിയിലേക്കും എത്തുന്നു! ഞെട്ടണ്ട. സംഗതി സത്യമാണ്. 2017 ലെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് നമ്മുടെ കൊച്ചിയും വേദിയാകും.

ബ്രസീലില്‍ നടന്ന യോഗത്തിന് ശേഷം ഡിസംബര്‍ 5 നാണ് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ 2017 ലെ അണ്ടര്‍ 17 ലോലകപ്പിന്റെ വേദി ഇന്ത്യ ആകുമെന്ന് പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയേയും ഉസ്‌ബെക്കിസ്ഥാനേയും അയര്‍ലണ്ടിനേയും പിന്തള്ളിയാണ് ഇന്ത്യ ലോകകപ്പിന് ആതിഥേയരാവാനുള്ള അവസരം സ്വന്തമാക്കിയത്.

FIFA Logo

രാജ്യത്തെ എട്ട് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കൊച്ചിക്ക് പുറമേ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മഡ്ഗാവ്, പൂനെ, ഗുവാഹട്ടി എന്നീ സ്ഥലങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട്. കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്.

24 രാജ്യങ്ങളാണ് അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുക. ഈ വര്‍ഷം യുഎഇയില്‍ വച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 2015 ല്‍ ചിലി ആണ് ആതിഥേയര്‍.

ടൂര്‍ണമെന്റ് നടത്തിപ്പിന്റെ മൊത്തം ചെലവുകള്‍ ഫിഫയും ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസിയേഷനും ചേര്‍ന്നായിരിക്കും വഹിക്കുക. എങ്കിലും ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. 95 കോടി രൂപ സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള അധിക കേന്ദ്ര സഹായമായിട്ടായിരിക്കും ഈ തുക നല്‍കുക. കൂടാതെ ലോകകപ്പ് നടത്തിപ്പിന്റെ മറ്റ് ചെലവുകള്‍ക്കായി 25 കോടി രൂപ കൂടി കേന്ദ്രം അനുവദിക്കും

Story first published: Friday, December 6, 2013, 7:59 [IST]
Other articles published on Dec 6, 2013
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X