വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിദേശികളെ എന്തിനു കൊള്ളും!! സെവാഗ് കട്ടക്കലിപ്പില്‍....വീരുവിനെ ചൊടിപ്പിച്ചത്

പൂനെയോട് 9 വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെട്ടത്

By Manu

പൂനെ:ബാറ്റ് കൊണ്ട് സംഹാരതാണ്ഡവം നടത്തുമെങ്കിലും ക്രീസിനകത്തും പുറത്തും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും പ്രകോപിതനായി പെരുമാറുന്നത് കാണാനാവില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സെവാഗിന്റെ സകല പരിധിയും വിട്ടു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം.

ധോണി ബാഹുബലിയാവുന്നു!! കിടിലന്‍ ട്രെയിലര്‍ പുറത്ത്....ആഘോഷിച്ച് ക്രിക്കറ്റ് പ്രേമികള്‍!!ധോണി ബാഹുബലിയാവുന്നു!! കിടിലന്‍ ട്രെയിലര്‍ പുറത്ത്....ആഘോഷിച്ച് ക്രിക്കറ്റ് പ്രേമികള്‍!!

ഐഎസ്എല്‍ ഇനി പഴയ ഐസ്എല്‍ അല്ല!! കൂടുതല്‍ ടീമുകള്‍ വരുന്നു...ഇനി നടക്കുക ഒന്നൊന്നര കളിഐഎസ്എല്‍ ഇനി പഴയ ഐസ്എല്‍ അല്ല!! കൂടുതല്‍ ടീമുകള്‍ വരുന്നു...ഇനി നടക്കുക ഒന്നൊന്നര കളി

വീരുവിനെ വയലന്റാക്കിയത്

ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ റൈസിങ് പൂനെ ജയന്റ്‌സിനോട് കനത്ത തോല്‍വിയേറ്റുവാങ്ങി പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്തായതാണ് സെവാഗിനെ ചൊടിപ്പിച്ചത്. ഒമ്പതു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയോടെയാണ് പഞ്ചാബ് പുറത്തായത്.

കാരണം വിദേശികള്‍

വിദേശ താരങ്ങള്‍ക്കെതിരേയാണ് സെവാഗ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. ടീമിലെ വിദേശ താരങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത ബാറ്റിങാണ് ടീമിനെ കനത്ത പരാജയത്തിലേക്കു തള്ളിയിട്ടതെന്ന് സെവാഗ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ജയിച്ചാല്‍ പ്രതീക്ഷ

പൂനെയ്‌ക്കെതിരായ മല്‍സരം പഞ്ചാബിന് ജീവന്‍മരണ പോരാട്ടമായിരുന്നു. വിജയിച്ചിരുന്നെങ്കില്‍ പ്ലേഓഫിലേക്ക് പഞ്ചാബിനു അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ പൊരുതാന്‍ പോലുമാവാതെയാണ് പഞ്ചാബ് തകര്‍ന്നടിഞ്ഞത്.

കടുത്ത നിരാശ

പഞ്ചാബിന്റെ പ്രകടനത്തില്‍ അങ്ങേയറ്റത്തെ നിരാശയുണ്ടെന്നാണ് സെവാഗ് പറഞ്ഞത്. ടീമിലെ ഒരു വിദേശ താരം പോലും ഉത്തരവാദിത്വം ഏറ്റെടുത്തില്ല. ഏതെങ്കിലുമൊരാള്‍ 12 മുതല്‍ 15 ഓവര്‍ വരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ പ്രതീക്ഷയുണ്ടായിരുന്നെന്ന് സെവാഗ് വിലയിരുത്തി.

പിച്ചിനെ പഴിക്കേണ്ട

ബാറ്റിങ് പരാജയത്തിനു കാരണം പിച്ചിന്റെ പ്രശ്‌നമാണെന്നാണ് താരങ്ങള്‍ പറയുന്നത്. പിച്ചിനു വേഗം കുറവാണെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ടീമിലെ താരങ്ങള്‍ക്ക് സമാനമായ പിച്ചുകളില്‍ നേരത്തേ കളിച്ച അനുഭവസമ്പത്തുണ്ടാവുമെന്നും സെവാഗ് പറഞ്ഞു.

നല്ല വിക്കറ്റുകള്‍ ലഭിക്കില്ല

ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ബാറ്റ് ചെയ്യാന്‍ മികച്ച വിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. ഏതു തരത്തിലുള്ള വിക്കറ്റായാലും സ്വന്തം ടീമിനു വേണ്ടി 20 ഓവര്‍ കളിക്കുകയെന്നത് താരങ്ങളുടെ ചുമതലയാണ്. എന്നാല്‍ മാക്‌സ്‌വെല്‍, മാര്‍ഷ്, ഗുപ്റ്റില്‍, മോര്‍ഗന്‍ തുടങ്ങിയ പ്രതിഭാശാലികളായ താരങ്ങള്‍ക്ക് ഇതിനായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുപ്റ്റില്‍ തെറ്റുകാരനല്ല

നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ കുറ്റപ്പെടുത്താന്‍ സെവാഗ് തയ്യാറായില്ല. പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് അടിച്ചുകൂട്ടുകയെന്നതാണ് ഗുപ്റ്റിലിന്റെ ജോലി. വൃധിമാന്‍ സാഹയ്ക്ക് ഗുപ്റ്റിലിനെ പിന്തുണയ്‌ക്കേണ്ടതു മാത്രമേയുള്ളൂ. അതിനാല്‍ ഗുപ്റ്റിലിനെ കുറ്റപ്പെടുത്തില്ലെന്നും സെവാഗ് വ്യക്തമാക്കി.

 മൂന്നു പേരാണ് കുറ്റക്കാര്‍

മാര്‍ഷ്, മോര്‍ഗന്‍, മാക്‌സ്‌വെല്‍ എന്നിവരെയാണ് സെവാഗ് കുറ്റപ്പെടുത്തിയത്. 10 മുതല്‍ 12 ഓവര്‍ വരെയെങ്കിലും മാര്‍ഷ് ബാറ്റ് ചെയ്യേണ്ടിയിരുന്നു. പരിചയസമ്പന്നരായ മാക്‌സ്‌വെല്‍, മോര്‍ഗന്‍ എന്നിവര്‍ പുറത്തായ രീതിയും നിരാശപ്പെടുത്തുന്നതായി സെവാഗ് പറഞ്ഞു.മാക്‌സ്‌വെല്‍ ക്യാപ്റ്റന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെയാണ് കളിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്ക്

ഐഎസ്എല്‍ ഇനി പഴയ ഐസ്എല്‍ അല്ല!! കൂടുതല്‍ ടീമുകള്‍ വരുന്നു...ഇനി നടക്കുക ഒന്നൊന്നര കളി

ധോണി ബാഹുബലിയാവുന്നു!! കിടിലന്‍ ട്രെയിലര്‍ പുറത്ത്....ആഘോഷിച്ച് ക്രിക്കറ്റ് പ്രേമികള്‍!!

Story first published: Monday, May 15, 2017, 15:20 [IST]
Other articles published on May 15, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X