വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊല്‍ക്കത്തയെ തകര്‍ത്ത് കേരളം വിജയക്കുതിപ്പില്‍

By ബിനു ഫല്‍ഗുനന്‍

കൊച്ചി: കളി വീണ്ടും ഹോം ഗ്രൗണ്ടിലെത്തിയപ്പോള്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ കരുത്ത് തെളിയിച്ചു. കൊല്‍ക്കത്തയില്‍ സമനിലയില്‍ കുടുക്കിയതിന് കൊച്ചിയില്‍ പകരം ചോദിച്ചു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ ഒരു ഗോളിന്റെ വിജയം.

ഹോം ഗ്രൗണ്ടില്‍ സ്വന്തം ആരാധകര്‍ ആര്‍ത്തിരമ്പിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്താടി. കളിയുടെ നാലാം മിനിട്ടില്‍ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ വക ആദ്യ ഗോള്‍. ഒന്നാം പകുതി അവസാനിക്കും മുമ്പ് ഒരു ഗോള്‍ കൂടി നേടി കേരളം കരുത്ത് തെളിയിച്ചു. പെഡ്രോ ഗുസ്മാവോയുടെ വകയായിരുന്നു രണ്ടാം ഗോള്‍.

keralablasters

ഒന്നാം പകുതിയില്‍ കേരളത്തിന്റെ മുന്നേറ്റമാണ് കണ്ടതെങ്കില്‍, രണ്ടാം പകുതിയില്‍ കണ്ടത് കൊല്‍ക്കത്തയുടെ തിരിച്ചുവരവായിരുന്നു. പ്രതിരോധം അല്‍പം പാളിയപ്പോള്‍ കൊല്‍ക്കത്തയുടെ സ്‌കോറിങ് മെഷീനായ ഫിക്രു കേരളത്തിന്റെ വല ചലിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി ഏഴാം മിനിട്ടിലായിരുന്നു ഗോള്‍.

കേരളത്തിന്റെ ഭാഗ്യമെന്നോ കോല്‍ക്കത്തയുടെ നിര്‍ഭാഗ്യമെന്നോ ഈ കളിയെ വിശേഷിപ്പിക്കാം. എക്‌സ്ട്രാ ടൈമില്‍ കൊല്‍ക്കത്ത നേടിയ സമനില ഗോളിനെ റഫറി റാഷ് വന്‍ ഇര്‍മതോവ് അംഗീകാരിക്കാതെ പോയി. വിസില്‍ മുഴങ്ങിയപ്പോള്‍ കേരളം ആര്‍ത്തിരമ്പി.

10 കളികളില്‍ നിന്ന് 15 പോയന്റ് നേടിയ കേരളം റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കൊല്‍ക്കത്തക്ക് സമനിലയെങ്കിലും നേടിയിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്നു. ചെന്നൈയിന്‍ എഫ്‌സിയാണ് പോയന്റ് നിലയില്‍ ഒന്നാമത്.

Story first published: Saturday, November 22, 2014, 8:47 [IST]
Other articles published on Nov 22, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X