വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജോസ് മൗറീന്യോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ കോച്ച്?

By Anwar Sadath

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ കോച്ച് ആയി പോര്‍ച്ചുഗീസുകാരന്‍ ജോസ് മൗറീന്യോയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. രണ്ടു സീസണുകളിലായി ടീമിനെ പരിശീലിപ്പിക്കുന്ന ലൂയിസ് വാന്‍ ഗാല്‍ പൂര്‍ണ പരാജയമായതോടെയാണ് പുതിയ കോച്ചിനായി മാഞ്ചസ്റ്റര്‍ നീക്കം നടത്തുന്നത്.

യുണൈറ്റഡുമായി കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസാരിച്ചെന്നും പുതിയ സീസണ്‍ മുതല്‍ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നും മൗറീന്യോ തന്റെ അടുത്ത സുഹൃത്തുക്കളോട് സൂചിപ്പിച്ചു കഴിഞ്ഞാതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മൗറീന്യോയോ യുണൈറ്റഡോ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

jose

അമ്പത്തിമുന്നുകാരനായ മൗറീന്യോ ഈ സീസണില്‍ ചെല്‍സിയില്‍ നിന്നും പുറത്താക്കപ്പെട്ടശേഷം പുതിയ ടീമുകളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. ചെല്‍സിയില്‍ നിന്നും വിട്ടശേഷം മൗറീന്യോയുമായി യുണൈറ്റഡ് അധികൃതര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. മൗറീന്യോ പുതിയ കോച്ചാകുമെന്ന് ഉറപ്പിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

25 വര്‍ഷത്തോളം കാലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക പദവിലിയുണ്ടായിരുന്ന സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ വിരമിച്ചശേഷം ടീം മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഫെര്‍ഗൂസണ് ശേഷം ചുമതല ഏറ്റെടുത്ത ഡേവിഡ് മോയസിനോ, പിന്നീടുവന്ന ലൂയിസ് വാന്‍ഗാലിനോ ടീമിനെ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മാനേജ്‌മെന്റ് മികച്ച പരിശീലനെ തേടുന്നത്.

Story first published: Thursday, February 11, 2016, 8:57 [IST]
Other articles published on Feb 11, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X