വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്ലാമറിനും മേലെ, ജ്വാല ഗുട്ട - അശ്വിനി സഖ്യത്തിന് കാനഡ ഓപ്പണ്‍ കിരീടം!

By Muralidharan

ദില്ലി: ഇന്ത്യയുടെ ഗ്ലാമര്‍ താരങ്ങളായ ജ്വാല ഗുട്ട - അശ്വിനി സഖ്യത്തിന് കാനഡ ഓപ്പണ്‍ കിരീടം. ഡച്ച് ടീമായ എഫ്‌ജെ മസ്‌കീന്‍സ് - സലേന പീക് കൂട്ടുകെട്ടിനെ തോല്‍പിച്ചാണ് ഇന്ത്യന്‍ സഖ്യം കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 21 - 19, 21 - 16.

കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സീഡായിരുന്നു ഇന്ത്യന്‍ സഖ്യം. 35 മിനുട്ട് നേരം നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യന്‍ സഖ്യം കപ്പുയര്‍ത്തിയത്. 19 - 19 എന്ന നിലയില്‍ നിന്നാണ് ഒന്നാം സെറ്റില്‍ ജ്വാലയും അശ്വിനിയും ജയിച്ചുകയറിയത്.

വീണത് ടോപ് സീഡ്

വീണത് ടോപ് സീഡ്

ടോപ് സീഡായ എഫ്‌ജെ മസ്‌കീന്‍സ് - സലേന പീക് കൂട്ടുകെട്ടിനെതിരെയാണ് ഫൈനലില്‍ ജയിച്ചതെന്നത് ജ്വാല - അശ്വിനി സഖ്യത്തിന്റെ കിരീടധാരണം ഏറെ പ്രത്യേകതയുള്ളതാക്കുന്നു.

രണ്ടാം ഗെയിം ഈസി

രണ്ടാം ഗെയിം ഈസി

ആദ്യത്തേതിനെ അപേക്ഷിച്ച് ഇന്ത്യന്‍ സഖ്യത്തിന് എളുപ്പമായിരുന്നു രണ്ടാമത്തെ ഗെയിം. തുടക്കത്തിലേ 5 - 0 ന്റെ ലീഡെടുത്ത ഇന്ത്യന്‍ സഖ്യം ലീഡ് 10 -6, 15 - 6 എന്നിങ്ങനെ ഉയര്‍ത്തി

പിന്നീട് കളി കടുപ്പമായി

പിന്നീട് കളി കടുപ്പമായി

എന്നാല്‍ ഡച്ച് സഖ്യം ഇവിടെനിന്നും തിരിച്ചടിച്ചു. തുടര്‍ച്ചയായി ഒമ്പത് പോയിന്റുകള്‍ നേടി അവര്‍ ഒരു ഘട്ടത്തില്‍ സ്‌കോര്‍ 15 - 15 ലെത്തിച്ചു.

കളി കൈവിട്ടുകളഞ്ഞില്ല

കളി കൈവിട്ടുകളഞ്ഞില്ല

എന്നാല്‍ സമചിത്തത വിടാതെ കളിച്ച ജ്വാല ഗുട്ട - അശ്വിനി സഖ്യം സെറ്റും കളിയും കിരീടവും സ്വന്തമാക്കി.

തിരിച്ചുവരവിന് ശേഷം ആദ്യം

തിരിച്ചുവരവിന് ശേഷം ആദ്യം

2002 ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷം പിരിഞ്ഞ ജ്വാല ഗുട്ട - അശ്വിനി സഖ്യം തിരിച്ചുവരവിന് ശേഷം നേടുന്ന ആദ്യ കിരീടമാണിത്.

Story first published: Monday, June 29, 2015, 16:02 [IST]
Other articles published on Jun 29, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X