വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കബഡി.. കബഡി... ബംഗ്ലാദേശിനെ ഇന്ത്യ വാരി നിലത്തടിച്ചു.. ലോകകപ്പ് കബഡിയില്‍ ജയം 57 - 20ന്!

By Muralidharan

അഹമ്മദാബാദ്: കബഡി ലോകകപ്പില്‍ ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനെയും തോല്‍പിച്ചു. ഗ്രൂപ്പില്‍ താരതമ്യേന ശക്തരായ ബംഗ്ലാദേശിനെ 57 - 20 എന്ന മികച്ച സ്‌കോറിനാണ് ഇന്ത്യ കീഴടക്കിയത്. അഹമ്മദാബാദ് ട്രാന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സര്‍വ്വശക്തിയും എടുത്താണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിട്ടത്. ജയിച്ചേ തീരൂ എന്ന നിലയില്‍ കളിക്കാന്‍ ഇറങ്ങിയ ഇന്ത്യ പ്രതീക്ഷകള്‍ തെറ്റിച്ചില്ല.

Read Also: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... അച്ഛനെ കൊന്നത് പോലെ രമിത്തിനെയും വെട്ടി... കഴുത്തിന് തന്നെ!

കെനിയയെ ഇറാന്‍ 33 - 28 എന്ന സ്‌കോറില്‍ തകര്‍ത്തതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ ജയിച്ചേ മതിയാകൂ എന്ന സ്ഥിതിയിലായിരുന്നു. തെറ്റുകള്‍ പരമാവധി കുറച്ച് മികച്ച ജയം നേടാനായിരുന്നു ഇന്ത്യയുടെ ശ്രമം. പ്രദീപ് നര്‍വാള്‍, അജയ് താക്കൂര്‍ എന്നിവരുടെ മിന്നും പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ചത്.

kabaddi

പത്ത് റെയ്ഡ് പോയിന്റും ഒരു ടാക്കിള്‍ പോയിന്റുമായി അജയ് താക്കൂര്‍ ഇന്ത്യയ്ക്ക് വേണ്ടി 11 പോയിന്റുകള്‍ സ്വന്തമാക്കി. പ്രദീപ് നര്‍വാള്‍ എട്ട് റെയ്ഡ് പോയിന്റുകള്‍ സംഭാവന ചെയ്തു. ആദ്യപകുതി തീരുമ്പോള്‍ തന്നെ കളി എങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമായിരുന്നു. രണ്ടാം പകുതിയില്‍ ബംഗ്ലാദേശിന് ഒന്ന് പൊരുതാന്‍ പോലും പറ്റിയില്ല.

Read Also: ആരെയും തോല്‍പ്പിക്കുമെന്ന് കോലി, ആരെ വേണമെങ്കിലും ഔട്ടാക്കുമെന്ന് അശ്വിന്‍... ടീം ഇന്ത്യ ഡാ!

ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ വഴങ്ങിയ ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് പിന്നാലെ ദുര്‍ബലരായ ഓസ്ട്രേലിയെ ഇന്ത്യ തകര്‍ത്തിരുന്നു. 54- 20 എന്ന സ്‌കോറിനാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് ജയിച്ചത്. ബംഗ്ലാദേശിനെതിരായ കൂറ്റന്‍ ജയത്തോടെ ഇന്ത്യ സെമി പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്. രണ്ടാം ജയത്തോടെ ഇന്ത്യ 11 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍.

Story first published: Wednesday, October 12, 2016, 11:47 [IST]
Other articles published on Oct 12, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X