വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ശര്‍മയുടെ ലോകറെക്കോര്‍ഡുകള്‍

കൊല്‍ക്കത്ത: ഒരു ചെറിയ വി വി എസ് ലക്ഷ്മണ്‍ ആണ് രോഹിത് ശര്‍മ. കവര്‍ ഡ്രൈവ് കളിക്കുമ്പോഴുള്ള ലാസ്യത മുതല്‍ വിക്കറ്റിനിടയിലെ ഓട്ടത്തിലുള്ള ആലസ്യത്തില്‍ വരെ അത് കാണാം. പ്രതിഭയ്‌ക്കൊപ്പിച്ച അച്ചടക്കവും കഠിനാധ്വാനവും ഇല്ല എന്ന് തോന്നിപ്പിക്കുന്ന ശരീര ഭാഷയാണ് രോഹിത് ശര്‍മയ്ക്ക്. ഇന്നിംഗ്‌സുകളുടെ തുടക്കത്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് പോകുന്ന രോഹിത് കരിയറിന്റെ തുടക്കത്തിലെ സ്ഥിരം കാഴ്ചയായിരുന്നു.

രോഹിതിന് ശേഷം വന്ന വിരാട് കോലി സൂപ്പര്‍സ്റ്റാറായി മാറിയപ്പോള്‍ രോഹിത് ടീമിന് പുറത്തായിരുന്നു. പിന്നീട് ഓപ്പണറുടെ വേഷത്തില്‍ വന്ന രണ്ടാം അവതാരത്തിലാണ് പേരിനൊപ്പിച്ച ചില പ്രകടനങ്ങള്‍ രോഹിതില്‍ നിന്നും ഉണ്ടായത്. കോലിയെക്കാള്‍ പ്രതിഭാശാലിയാണ് രോഹിത് എന്ന് ഹെര്‍ഷെല്‍ ഗിബ്‌സ് പണ്ട് പറഞ്ഞിട്ടുണ്ട്. കൊല്‍ക്കത്തയില്‍ മാരത്തോണ്‍ ഇന്നിംഗ്‌സിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്തു രോഹിത്.

രോഹിത് ശര്‍മയുടെ പേരില്‍ ചില ലോകറെക്കോര്‍ഡുകളും അപൂര്‍വ്വ നേട്ടങ്ങളുമുണ്ട്. അവയിലേക്ക്.

ഏറ്റവും കൂടുതല്‍ ഫോര്‍, 33

ഏറ്റവും കൂടുതല്‍ ഫോര്‍, 33

ഏകദിനത്തില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ റെക്കോര്‍ഡും രോഹിതിന് തന്നെ. 33 എണ്ണം. സച്ചിനും സേവാഗും 25 ഫോറുകള്‍ അടിച്ചിട്ടുണ്ട്.

വ്യക്തിഗത സ്‌കോറിലെ ലോകറെക്കോര്‍ഡ്

വ്യക്തിഗത സ്‌കോറിലെ ലോകറെക്കോര്‍ഡ്

ഏകദിനത്തില്‍ ഒരിന്നിംഗ്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറെക്കാലം സയീദ് അന്‍വറിന്റെ 194 ആയിരുന്നു. പിന്നീട് സച്ചിന്‍ 200 അടിച്ചു. സേവാഗ് 219 അടിച്ചു. രോഹിത് അത് 264 ആക്കി ഉയര്‍ത്തി.

രണ്ട് ഇരട്ടസെഞ്ചുറികള്‍

രണ്ട് ഇരട്ടസെഞ്ചുറികള്‍

സച്ചിനും സേവാഗും ഓരോ ഇരട്ടസെഞ്ചുറികള്‍ കയ്യിലുണ്ട്. സച്ചിന്‍ വിരമിച്ചു. സേവാഗിന്റെ കരിയര്‍ ഏതാണ്ട് തീര്‍ന്ന മട്ടാണ്. രോഹിത് ഇതിനോടകം തന്നെ രണ്ട് സെഞ്ചുറികളുമായി ഇരുവരെയും മറികടന്നുകഴിഞ്ഞു. ഇനിയുമെത്രയെ കാലത്തെ കളി രോഹിതിന്റെ കയ്യിലുണ്ട്.

സിക്‌സറുകളുടെ പെരുമഴ

സിക്‌സറുകളുടെ പെരുമഴ

16 സിക്‌സറുകളാണ് രോഹിത് ശര്‍മ ഒരിന്നിംഗ്‌സില്‍ പറത്തിയത്. ഷെയ്ന്‍ വാട്‌സന്റെ പേരിലെ 15 സിക്‌സ് ആയിരുന്നു ലോകറെക്കോര്‍ഡ്. ഓസ്‌ട്രേലിയയ്്‌ക്കെതിരെ ഇരട്ടസെഞ്ചുറി അടിച്ച ഇന്നിംഗ്‌സിലാണ് രോഹിത് ഈ റെക്കോര്‍ഡ് അടിച്ചെടുത്തത്.

 173 പന്തുകള്‍

173 പന്തുകള്‍

50 ഓവര്‍ ഏകദിനത്തില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട റെക്കോര്‍ഡ്‌

ഐ പി എല്‍ കിരീടം

ഐ പി എല്‍ കിരീടം

ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ രോഹിത് ശര്‍മ ഐ പി എല്‍ കിരിടം നേടിയിട്ടുണ്ട്, മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു ഈ നേട്ടം.

ചാമ്പ്യന്മാരുടെ ചാമ്പ്യന്‍

ചാമ്പ്യന്മാരുടെ ചാമ്പ്യന്‍

ക്യാപ്റ്റനായി ചാമ്പ്യന്‍സ് ലീഗ് കിരീടവും രോഹിത് സ്വന്തമാക്കി. അതും മുംബൈക്ക് വേണ്ടി തന്നെ.

Story first published: Friday, November 14, 2014, 14:55 [IST]
Other articles published on Nov 14, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X