വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ്‌വെതറിന് ലോക ചാംപ്യന്‍ പട്ടം നഷ്ടമായി

By Aiswarya

വാഷിങ്ടണ്‍ : ബോക്‌സിങ്ങ് ലോക ചാംന്പ്യന്‍ ഫ്‌ലോയ്ഡ് മെയ്‌വെതറിന് ലോക ചാംപ്യന്‍ പട്ടം നഷ്ടമായി. ബോക്‌സിങ്ങിലെ നൂറ്റാണ്ടിന്റെ മല്‍സരം എന്നു വിശേഷിച്ച മല്‍സരത്തില്‍ ഫിലിപ്പീന്‍സ് താരം മാനി പക്വിയാവോയ പരാജയപ്പെടുത്തിയാണ് മെയ്‌വെതര്‍ നേടിയ ചാംപ്യന്‍ പട്ടമണിഞ്ഞത്

ഈ ലോക ചാംപ്യന്‍ പട്ടമാണ് ലോക ബോക്‌സിങ് സംഘടന ഇപ്പോള്‍ തിരിച്ചെടുത്തത്. മെയ്‌വെതര്‍ ബോക്‌സിങ് നിയമം പാലിച്ചില്ല എന്നാരോപിച്ചാണ് സംഘടനയുടെ നടപടി.

-floyd-mayweather-jr-600.jpg -Properties

മല്‍സരത്തില്‍ നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‌വെതര്‍ ഉപേക്ഷിച്ചില്ലെന്നുമാണ് സംഘടന പറയുന്നത്.

ഒരേസമയം രണ്ടു ലോകപദവികള്‍ കൈയ്യിലുള്ളത് ബോക്‌സര്‍മാര്‍ക്കുള്ള നിയമത്തിന് എതിരാണ്. ലോക കിരീടത്തില്‍ ലഭിക്കുന്ന പാരിതോഷികത്തിന്റെ 3% ബോക്‌സിങ് സംഘടനയ്ക്ക് നല്‍കണമെന്നും നിയമമുണ്ട്. മെയ്‌വെതര്‍ ഇതു രണ്ടും തെറ്റിച്ചതായി സംഘടന വ്യക്തമാക്കി. മെയ്‌വെതറിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ ബോക്‌സിങ് സംഘടന രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

Story first published: Tuesday, July 7, 2015, 15:27 [IST]
Other articles published on Jul 7, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X