വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ 19 വയസുള്ള യുവതാരം വിവാഹിതനും കുട്ടിയുടെ പിതാവും

By Anwar Sadath

ലണ്ടന്‍: താരകൈമാറ്റത്തിനുളള അവസാന ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റാഞ്ചിയ പത്തൊമ്പതുകാരനായ ഫുട്‌ബോള്‍ താരം വിവാഹിതനും ഒരു കുട്ടിയുടെ പിതാവും. ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയില്‍ നിന്നും 36 മില്യണ്‍ പൗണ്ടിനാണ് ആന്റണി മാര്‍ഷ്യല്‍ എന്ന യുവതാരത്തെ മാഞ്ചസ്റ്റര്‍ റാഞ്ചിയത്. ഒരു യുവതാരത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണ് മാഞ്ചസ്റ്റര്‍ ആന്റണിക്കുവേണ്ടി നല്‍കിയത്.

കളിക്കളത്തിലെന്നപോലെ ജീവിതത്തിലും ആത്മാര്‍ഥതയുള്ളയാളാണ് ആന്റണി. പ്രായത്തിന്റെ തിളപ്പില്‍ പല സ്ത്രീകള്‍ക്കൊപ്പവും ചുറ്റിയടിക്കുന്ന മറ്റു ഫുട്‌ബോള്‍ താരങ്ങളില്‍ നിന്നും വ്യത്യസ്തനും. സ്‌കൂള്‍കാലം തൊട്ട് പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായപ്പോള്‍ ആന്റണി മിന്നുകെട്ടി. ഇപ്പോള്‍ അവര്‍ക്കൊരു കുട്ടിയുമുണ്ട്.

martial

ലോകത്തിലെ ഏറ്റവും വിലകൂടിയ ടീനേജ് കളിക്കാരന്‍ എന്ന നിലയില്‍ മാഞ്ചസ്റ്ററില്‍ കഴിവു തെളിയിക്കാന്‍ സാധിക്കുമെന്നുതന്നെയാണ് ആന്റണിയുടെ വിശ്വാസം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണ്. അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമാകുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നെന്ന് ആന്റണി പറഞ്ഞു.

സന്തോഷത്തോടെയാണ് കളിക്കാനിറങ്ങുക. വലിയ ടീമില്‍ കളിക്കുന്നു എന്ന നിലയില്‍ സമ്മര്‍ദ്ദം തനിക്കുണ്ടാവില്ല. വേഗത തനിക്ക് ഗുണം ചെയ്യുമെന്നുതന്നയാണ് വിശ്വാസം. കോച്ചുമായി താന്‍ വിശദമായി സംസാരിച്ചെന്നും ഫുട്‌ബോള്‍ ലോകത്തേക്കുള്ള തന്റെ മഹത്തായ ചുവടുവയ്പിന്റെ ഭാഗമാണിതെന്നും ആന്റണി പറഞ്ഞു.

Story first published: Friday, September 4, 2015, 9:15 [IST]
Other articles published on Sep 4, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X