ബ്രസീലിന്റെ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ നെയ്മര്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരത്തിനിടെ പരിശീലകര്‍ നല്കിയ നിര്‍ദേശം അനുസരിച്ചില്ലെന്ന് പരാതി.
കൊളംബിയയ്ക്കെതിരായ ക്വാര്‍ട്ടറില്‍ ചുവപ്പുകാര്‍ഡ് കണ്ടശേഷം മാച്ച് ഒഫീഷ്യലുമായി തര്‍ക്കിക്കരുതെന്ന് നെയ്മറോട് ടീം അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. അത് അംഗീകരിക്കാന്‍ നെയ്മര്‍ തയ്യാറായില്ലെന്ന് ടീമിന്റെ ടെക്നിക്കല്‍ കോഓര്‍ഡിനേറ്റര്‍ ഗില്മര് റിനാള്‍ഡി വെളിപ്പെടുത്തി.
കൊളംബിയന്‍ താരത്തെ തലകൊണ്ട് ഇടിക്കുന്നതിനു മുമ്പുതന്നെ നെയ്മര്‍ക്ക് ചുവപ്പുകാര്‍ഡ് ഉറപ്പായിരുന്നു. റഫറിയുമായി തര്‍ക്കിക്കരുതെന്നും അത് അപകടമാകുമെന്നും നെയ്മര്‍ക്ക് മുന്നറിയിപ്പുകൊടുത്തെങ്കിലും അത് അനുസരിച്ചില്ല. അതുകൊണ്ടാണ് നാലു കളികളില്‍ വിലക്കുവന്നത് ഗില്മര് പറഞ്ഞു.
ലോകത്തിലെ മികച്ച കളിക്കാരനായി മാറാനുള്ള എല്ലാ കഴിവും നെയ്മറിലുണ്ടന്നും കളിക്കളത്തില്‍ നിലവിട്ട് പെരുമാറുന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് ചേരുന്നതല്ലെന്നും അത്തരം കാര്യങ്ങളില്‍ നെയ്മര്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് കൊളംബിയയ്ക്കെതിരായ മത്സരം തെളിയിക്കുന്നുണ്ടെന്ന് മുന്‍ ഉറുഗ്വന്‍ ഫുട്ബോളര് ഡീഗോ ഫോര്ലാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.