വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: പാക് ക്രിക്കറ്റ് താരത്തെ പ്രേതം ആക്രമിച്ചു?

വെല്ലിംഗ്ടണ്‍: ലോകകപ്പ് ക്രിക്കറ്റ് കളിക്കാനുള്ള പാകിസ്താന്റെ താരമാണ് ഹാരിസ് സൊഹൈല്‍. പക്ഷേ ലോകകപ്പിന് മുമ്പായി 25 കാരന്‍ സൊഹൈലിന് വിചിത്രമായ ഒരു അനുഭവം ഉണ്ടായി. മറ്റൊന്നുമല്ല, സൊഹൈല്‍ ഒരു പ്രേതത്തെ കണ്ടു. ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന പാക് ടീമിന്റെ ഭാഗമായ സൊഹൈല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ ഹോട്ടല്‍ മുറിയിലാണ് പ്രേതത്തെ കണ്ടത്.

പാതിരാത്രിക്ക് കോച്ചുമാരില്‍ ഒരാളെ വിളിച്ചാണ് സൊഹൈല്‍ പ്രേതത്തെ കണ്ട കാര്യം പറഞ്ഞത്. ഓടിയെത്തിയ കോച്ച് മവീദ് അക്രം ചീമ കണ്ടത് ഞെട്ടിവിറച്ച് കിടക്കയില്‍ ഇരിക്കുന്ന താരത്തെയാണ്. ഉറങ്ങിക്കിടന്ന തന്നെ ആരോ കട്ടില്‍ കുലുക്കി ഉണര്‍ത്തി എന്നാണ് സൊഹൈല്‍ പറഞ്ഞത്. എന്നാല്‍ ഹോട്ടലില്‍ പ്രേതശല്യമൊന്നുമില്ല എന്നാണ് റിഡ്ജസ് ലാറ്റിമെര്‍ ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്.

harissohail

പനി കാരണം വിശ്രമിക്കുകയാണ് സൊഹൈല്‍. പനി കൂടിയത് കൊണ്ട് തോന്നിപ്പോയതാകും എന്ന് പറഞ്ഞ് താരത്തെ ആശ്വസിപ്പിക്കാന്‍ കോച്ചുമാരും ടീമംഗങ്ങളും ശ്രമിച്ചു. എന്നാല്‍ അസ്വഭാവികമായി ആരോ തന്റെ മുറിയില്‍ ഉണ്ടായിരുന്നു എന്ന വാക്ക് മാറ്റിപ്പറയാന്‍ സൊഹൈല്‍ തയ്യാറായിട്ടില്ല. പേടിച്ച് വിറച്ചുപോയ താരത്തിന് തൊട്ടടുത്ത ദിവസം പരിശീലന മത്സരത്തിന് ഇറങ്ങാന്‍ പോലും പറ്റിയിട്ടില്ല.

ഓള്‍റൗണ്ടറായ ഹാരിസ് സൊഹൈല്‍ പാകിസ്താന് വേണ്ടി 9 ഏകദിനവും 3 ട്വന്റി - 20 യും കളിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ്, ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ ഹോട്ടല്‍ മുറികളില്‍ വെച്ച് പ്രേതത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി 15 ന് ഇന്ത്യക്കെതിരായിട്ടാണ് പാകിസ്താന്റെ ആദ്യ ലോകകപ്പ് മത്സരം.

Story first published: Tuesday, January 27, 2015, 13:18 [IST]
Other articles published on Jan 27, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X