വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുണ്ടകള്‍ക്ക് തോഴനായി നിന്ന് അവരെ തള്ളിപ്പറയുന്നു: പിണറായി വിജയന്‍ പരിഹാസ്യനാകരുതെന്ന് മുരളീധരന്‍

By വരുണ്‍

തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ഗുണ്ടകള്‍ക്ക് ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിയിരുന്ന പിണറായി വിജയന്‍ ഗുണ്ടകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നു പറയുന്നത് പരിഹാസ്യമാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍.

ഒരു പതിറ്റാണ്ടിലധികം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് ഗുണ്ടകള്‍ക്ക് ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി, കൊലപാതകത്തിനുപോലും ഉപയോഗിച്ചയാളാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയമെന്ന് മുരളീധരന്‍ ആരോപിച്ചു.

v-muraleedharan

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനിയും കിര്‍മാണി മനോജുമെല്ലാം സിപിഎമ്മുകാരായ ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കറതീര്‍ന്ന ക്രിമിനലുകളാണ്. സിപിഎം ഊട്ടിവളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങളില്‍ നിന്നുള്ളവരാണിവര്‍.

പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഇവരെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളീയര്‍ നേരിട്ടു കണ്ടതാണ്. ഈ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഉള്‍പ്പെടെ ലക്ഷങ്ങളാണ് സിപിഎം ചെലവഴിച്ചതെന്നും വി മുരളീധരന്‍ ആരോപിച്ചു.

ടിപി വധക്കേസിലെ പ്രതികള്‍ക്ക് മര്‍ദനമേറ്റെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ജയിലിനു മുന്നില്‍ സത്യഗ്രഹമിരിക്കാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയായിരുന്നു. സിപിഎം എല്ലാക്കാലത്തും കൊടും ക്രിമിനലുകളുടെ വളര്‍ത്തുകാരും സംരക്ഷകരുമായിരുന്നു.

കതിരൂര്‍ മനോജിനേയും അരിയില്‍ ഷുക്കൂറിനേയും കോടതി വെറുതേവിട്ട ഷിബിന്‍ വധക്കേസിലെ പ്രതിയെയും കൊലപ്പെടുത്തിയതിനു പിന്നിലും സിപിഎം ക്രിമിനലുകളായ ഗുണ്ടകളാണ്. എസ്‌ഐയെ ജനങ്ങള്‍ നോക്കിനില്‍ക്കെ പരസ്യമായി റോഡിലിട്ട് എസ്എഫ്‌ഐക്കാര്‍ ചവിട്ടിമെതിച്ചത് പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനമായിരുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തലസ്ഥാന ജില്ലയില്‍മാത്രം രണ്ട് ഗുണ്ടകളാണ് കുടിപ്പകക്കിരയായത്. കൊലക്കേസ് പ്രതികള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പോലും ജോലിനോക്കുന്നതായി ആക്ഷേപമുണ്ട്. എല്ലാ അതിക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന എറണാകുളത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പിണറായി വിജന്റെ ഏറ്റവും വേണ്ടപ്പെട്ട ആളാണ്. നിരവധി ആരോപണങ്ങള്‍ നേരിട്ട് സസ്‌പെന്‍ഷനിലാകുകയും ചെയ്ത ഈ കളങ്കിതനായ ഉദ്യോഗസ്ഥനെ ഇടത് സര്‍ക്കാര്‍ വന്നപ്പോഴാണ് ഏറ്റവും നിര്‍ണായകമായ സ്ഥാനത്ത് നിയമിച്ചത്.

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഗുണ്ടകളെ ചെല്ലും ചെലവും കൊടുത്ത് കൂടെ നിര്‍ത്തിയ ശേഷം തന്നോടു ചേര്‍ന്നു നില്‍ക്കുന്നവരായാല്‍പോലും സംരക്ഷണം ലഭിക്കുന്ന പ്രശ്‌നമേയില്ലെന്നു പറയുന്നതിന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്‍ ഒരു ഉളുപ്പും കാണിക്കുന്നില്ല. ഗുണ്ടകളുടെ സംരക്ഷകനായിരുന്നശേഷം ഗുണ്ടകളെ തള്ളിപ്പറയുന്ന പിണറായി വിജയന്റെ നടപടി അങ്ങേയറ്റം അപഹാസ്യവും ലജ്ജാകരവുമാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Story first published: Wednesday, October 26, 2016, 16:20 [IST]
Other articles published on Oct 26, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X