വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ചുറി, രോഹിതും ഇന്ത്യയും തിരിച്ചുവരുന്നു

കൊല്‍ക്കത്ത: ക്രിക്കറ്റിന്റെ ഏദന്‍ തോട്ടത്തില്‍ സെഞ്ചുറിയോടെ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കും അത് വഴി ടീം ഇന്ത്യയ്ക്കും തിരിച്ചുവരവ്. ആഗസ്തിന് ശേഷം ആദ്യമായി ക്രിക്കറ്റ് കളിക്കാനിറങ്ങിയ രോഹിത് ശര്‍മ 100 പന്തിലാണ് 100 റണ്‍സ് പൂര്‍ത്തിയാക്കിയത്. മനോഹരമായ ഷോട്ടുകളോടെ, ശ്രദ്ധയോടെ ഇന്നിംഗ്‌സ് കെട്ടിപ്പെടുത്ത രോഹിത് 13 ബൗണ്ടറിയും ഒരു സിക്‌സറും പറത്തി.

ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 13 ഓവറില്‍ 59 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ രോഹിതും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നാണ് കരകയറ്റിയത്. അജിന്‍ക്യ രഹാനെ 28 റണ്‍സിനും അമ്പാട്ടി റായിഡു എട്ട് റണ്‍സിനും പുറത്തായ ശേഷമായിരുന്നു രോഹിതിന്റെയും കോലിയുടെയും സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ്.

rohit-sharma

അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ ഒരു പിടി മാറ്റങ്ങളുമായാണ് നാലാം ഏകദിനത്തിന് ഈഡനില്‍ ഇറങ്ങിയത്. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം രോഹിത് ശര്‍മ ടീമിലെത്തി. വൃദ്ധിമാന്‍ സാഹയെ ഒഴിവാക്കി മധ്യനിരയില്‍ റോബിന്‍ ഉത്തപ്പയെ കൊണ്ടുവന്നു. അശ്വിന് പകരം കരണ്‍ ശര്‍മയും ഇഷാന്തിന് പകരം ധവാല്‍ കുല്‍ക്കര്‍ണിയും ജഡേജയ്ക്ക് പകരം സ്റ്റുവര്‍ട്ട് ബിന്നിയും ടീമിലെത്തി.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 34 ഓവറില്‍ രണ്ട് വിക്കറ്റിന് 210 എന്ന നിലയിലാണ്. 123 റണ്‍സോടെ രോഹിത് ശര്‍മയും 45 റണ്‍സോടെ വിരാട് കോലിയുമാണ് ക്രീസില്‍. ലങ്കയ്ക്ക് വേണ്ടി പ്രസന്നയും മാത്യൂസും ഓരോ വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില്‍ ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ടോസ് കിട്ടുന്നത്.

Story first published: Thursday, November 13, 2014, 16:13 [IST]
Other articles published on Nov 13, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X