സണ്ണി ലിയോൺ, പൂർവ്വാശ്രമത്തിലെ പേരുദോഷമൊക്കെ കളഞ്ഞ് ബോളിവുഡിലെ സ്വപ്നസുന്ദരിമാരിൽ ഒരാളായിരിക്കുകയാണ് സണ്ണി ലിയോൺ എന്ന ഇന്തോ - കനേഡിയൻ താരം. വെസ്റ്റ് ഇൻഡീസ് താരമായ ക്രിസ് ഗെയ്ലാകട്ടെ, ക്രിക്കറ്റ് ഗ്രൗണ്ടിലെ വെടിക്കെട്ടിന് മാത്രമല്ല, തോന്നുംപടി ജീവിതം ആഘോഷിക്കുന്ന കാര്യത്തിലും വളരെ പ്രശസ്തനാണ്.
സണ്ണി ലിയോണിന്റെ റായീസിലെ ലൈല ഓ ലൈല എന്ന പാട്ടിന് ക്രിസ് ഗെയ്ൽ ചുവടുവെക്കുന്നത് സ്പോര്‍ട്സ്റ്റാര്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്രിസ് ഗെയ്ൽ ഡാന്‍സിങ് ചാലഞ്ച് എന്ന ഹാഷ് ടാഗോട് കൂടി ക്രിസ് ഗെയ്ൽ ഒരു ഡീലും മുന്നോട്ട് വെച്ചു, പാട്ടിനൊപ്പം ഡാൻസ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്യാനായിരുന്നു ഇത്. മികച്ച എൻട്രിക്ക് അയ്യായിരം യു എസ് ഡോളർ സമ്മാനം.
താൻ അഭിനയിച്ച പാട്ടിന്റെ കോംപറ്റീഷനിൽ സണ്ണി ലിയോണിന് പങ്കെടുക്കാതിരിക്കാൻ പറ്റുമോ. ഗെയ്ലിനെ മെൻഷൻ ചെയ്ത് പാട്ടിന്റെ ഒറിജിനൽ വീഡിയോ തന്നെ പോസ്റ്റ് ചെയ്തു സണ്ണി ലിയോൺ. ക്രിസ് ഗെയ്ലിന്റെ പ്രകടനത്തെ പ്രശംസിക്കാനും സണ്ണി ലിയോൺ മറന്നില്ല. ട്വീറ്റും മറു ട്വീറ്റുമായി സംഭവം ആകെ വൈറലായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഗെയ്ലിന്റെയും സണ്ണി ലിയോണിന്റെയും പ്രകടനത്തിന്റെ വീഡിയോ കാണാം.