വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് ഫൈനലിലും സൂപ്പര്‍ ഓവര്‍!

ദുബായ്: രണ്ട് ലോകകപ്പ് വാര്‍ത്തകള്‍. ഒന്ന് ഏകദിന ലോകകപ്പിനെക്കുറിച്ച്. മറ്റേത് ട്വന്റി 20 ലോകകപ്പിനെക്കുറിച്ച്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ആവശ്യം വന്നാല്‍ സൂപ്പര്‍ ഓവര്‍ ഉപയോഗിക്കും എന്നാണ് ഐ സി സി പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലോ ക്വാര്‍ട്ടര്‍, സെമി ഫൈനലുകളിലോ സൂപ്പര്‍ ഓവര്‍ ഉണ്ടാകില്ല. ഫൈനലില്‍ കളി ടൈയിലായാല്‍ മാത്രമേ സൂപ്പര്‍ ഓവര്‍ പ്രയോഗിക്കൂ.

കലാശക്കളി ടൈ ആയാല്‍ രണ്ട് ടീമുകളെയും ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇത് ശരിയായ രീതിയല്ല എന്ന് മനസിലാക്കിയാണ് ഐ സി സി ഏകദിനത്തിലും സൂപ്പര്‍ ഓവര്‍ കൊണ്ടുവന്നത്. രണ്ട് ടീമുകളില്‍ നിന്നും വിജയിയെ കണ്ടെത്താനുള്ള മികച്ച വഴി സൂപ്പര്‍ ഓവറാണെന്ന് ഐ സി സി പറഞ്ഞ. മാര്‍ച്ച് 29 ന് മെല്‍ബണിലാണ് 2015 ലോകകപ്പിന്റെ ഫൈനല്‍.

worldcup-2015-logo

ഐ സി സി ട്വന്റി 20 ലോകകപ്പ് 2016 ഇന്ത്യയില്‍ വെച്ച് നടക്കുന്നു എന്നതാണ് രണ്ടാമത്തെ വാര്‍ത്ത. 2007 ല്‍ തുടങ്ങിയ ലോകകപ്പ് ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. ഇതുവരെ 5 ലോകകപ്പുകള്‍ കഴിഞ്ഞു. ഇന്ത്യയായിരുന്നു ആദ്യത്തെ ചാമ്പ്യന്‍. പാകിസ്താന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് മറ്റ് ചാമ്പ്യന്മാര്‍. ഇന്ത്യയെ ഫൈനലില്‍ തോല്‍പിച്ച ലങ്കയാണ് നിലവിലെ ചാമ്പ്യന്മാര്‍

Story first published: Thursday, January 29, 2015, 15:36 [IST]
Other articles published on Jan 29, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X