കറാച്ചി: ക്രിക്കറ്റ് ടീമില്‍ കയറാന്‍ ആഗ്രഹമുണ്ടോ...? എന്നാല്‍ നിങ്ങള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യാന്‍ തയ്യാറായിക്കോളൂ.. പാകിസ്ഥാന് കായിക പ്രേമികളോടാണ് പറയുന്നത്. പുതിയ കളിക്കാരെ കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി.
കഴിവുള്ള ക്രിക്കറ്റ് കളിക്കാരെ കണ്ടെത്തുന്നതിന് പുതിയ വഴികള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍. അതിനായി പുതിയ വെബ്സൈറ്റ് ആരംഭിക്കും. നന്നായി കളിക്കുമെന്ന് വിശ്വാസമുള്ളവര്‍ക്ക് വീഡിയോ ധൈര്യമായി പോസ്റ്റ് ചെയ്യാം.
വീഡിയോയിലൂടെ കണ്ടെത്തുന്ന മികച്ച കളിക്കാരെ കൂടുതല്‍ പരിശീലനം നല്കി ഉയര്‍ത്തി കൊണ്ടുവരാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ഇതിനായുള്ള വെബ്സൈറ്റ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് പിസിബി ചെയര്മാന് ഷെഹരിയാര്‍ ഖാന് അറിയിച്ചു.
കഴിഞ്ഞ ദിവസം പാകിസ്ഥാന് പേസ് ബൗളര്‍ വസീം അക്രം കറാച്ചിയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ക്യാമ്പില്‍ നിരവധി ഭാവിയുളള കളിക്കാരെ കണ്ടെത്തിയിരുന്നു. ഇതാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് പുതിയ പദ്ധതി തയ്യാറാക്കാന്‍ വഴികാട്ടിയത്.