വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുംബ്ലെയുടെ തീരുമാനങ്ങൾ കോഹ്‌ലി അറിഞ്ഞില്ല.. പുതിയ കോച്ച് വരുന്നതിൽ സീനിയർ താരങ്ങൾക്കും സന്തോഷം...?

കോഹ്‌ലിക്കു വേണ്ടിയിരുന്നത് രവി ശാസ്ത്രിയെ

By Anoopa

ദില്ലി: ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ച് ആരായിരിക്കും എന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുകയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. അതിനിടെ പുതിയ കോച്ച് വരുന്നതില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സീനിയര്‍ താരങ്ങളുമാണ് ഏറ്റവുമധികം സന്തോഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 കുംബ്ലെയുടെ തീരുമാനങ്ങള്‍ പലതും കോഹ്‌ലി അറിഞ്ഞില്ല

കുംബ്ലെയുടെ തീരുമാനങ്ങള്‍ പലതും കോഹ്‌ലി അറിഞ്ഞില്ല

ഇന്ത്യ-ആസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ധര്‍മ്മശാലയില്‍ വെച്ചു നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റ കോഹ്‌ലിക്കു പകരം ബൗളര്‍ കുല്‍ദീപ് യാദവിനെ കുംബ്ലെ ടീമില്‍ ഉള്‍പ്പെടുത്തിയത് ക്യാപ്റ്റന്റെ അറിവോടെയല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സീനിയര്‍ താരങ്ങള്‍ക്കും അതൃപ്തി

സീനിയര്‍ താരങ്ങള്‍ക്കും അതൃപ്തി

സീനിയര്‍ താരങ്ങളില്‍ പലരും കുംബ്ലെയുടെ ശിക്ഷണത്തില്‍ തൃപ്തരല്ലായിരുന്നു എന്നാണ് സൂചനകള്‍. 'ഫീല്‍ ഗുഡ് ഫാക്ടര്‍' കുംബ്ലെയുടെ ശിക്ഷണത്തിന്‍ കീഴില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നില്ലത്രേ.

 കോഹ്‌ലിക്കു വേണ്ടിയിരുന്നത് ശാസ്ത്രിയെ..

കോഹ്‌ലിക്കു വേണ്ടിയിരുന്നത് ശാസ്ത്രിയെ..

രവി ശാസ്ത്രിയെ കോച്ച് ആയി തരണമെന്നാണ് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ കോച്ചിനെ തീരുമാനിക്കാനായി സച്ചിന്‍,ഗാംഗുലി,വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ പാനലിനെ ബിസിസിഐ നിയമിച്ചു.

ആരായിരിക്കും കോച്ച്..?

ആരായിരിക്കും കോച്ച്..?

കുംബ്ലെ പുറത്തേക്കെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് പലരുടെയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. സേവാഗ്, രവി ശാസ്ത്രി, ടോം മൂഡി, രാഹുല്‍ എന്നിവരുടെയെല്ലാം പേര് ഉയര്‍ന്നു കേട്ടെങ്കിലും രാഹുല്‍ ദ്രാവിഡിനാണ് ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്നത്.

കോച്ച് കുംബ്ലെ

കോച്ച് കുംബ്ലെ

ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നിരവധി വിജയങ്ങള്‍ സമ്മാനിക്കാന്‍ കുംബ്ലെക്ക് കഴിഞ്ഞിട്ടുണ്ട്. സാധാരണഗതിയിയില്‍ ഒരു വര്‍ഷത്തേക്കു കൂടി കോച്ചിന്റെ സ്ഥാനത്ത് തുടരാമെങ്കിലും കുംബ്ലെ അപേക്ഷിക്കാന്‍ തയ്യാറായില്ല.

മദ്യപിച്ച് വാഹനമോടിക്കല്‍:ടൈഗര്‍ വുഡ്‌സ് അറസ്റ്റില്‍, മദ്യപിച്ചിട്ടില്ലെന്ന് താരംമദ്യപിച്ച് വാഹനമോടിക്കല്‍:ടൈഗര്‍ വുഡ്‌സ് അറസ്റ്റില്‍, മദ്യപിച്ചിട്ടില്ലെന്ന് താരം

Story first published: Tuesday, May 30, 2017, 15:50 [IST]
Other articles published on May 30, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X