വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോഴ കോടതി പോലും കണ്ടു, സച്ചിനും ദ്രാവിഡും എവിടെയാണ്?

ഐ പി എല്‍ ക്രിക്കറ്റില്‍ കോഴക്കളി നടന്നിട്ടുണ്ട് എന്ന് സുപ്രീം കോടതി പോലും പറഞ്ഞു. ഐ പി എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമയായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ രാജ് കുന്ദ്ര എന്നിവര്‍ക്ക് ഒത്തുകളിയില്‍ പങ്കുണ്ട് എന്നും കോടതി കണ്ടെത്തി. ഭിന്നതാല്‍പര്യങ്ങളുള്ള എന്‍ ശ്രീനിവാസന് ബി സി സി ഐ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ഇതോടെ പറ്റാതായി.

എന്നാല്‍ 'ഇതിഹാസ' താരങ്ങള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഐ പി എല്ലിലെ കോഴയെക്കുറിച്ച് കേട്ടഭാവം പോലും ഒരു താരവും കാണിക്കുന്നില്ല. ക്രിക്കറ്റ് കാണാനിരിക്കുന്ന മുഴുവന്‍ ആരാധകരെയും വിഡ്ഡിയാക്കിയ കോഴക്കളിയെക്കുറിച്ച് ഗാവസ്‌കറും സച്ചിനും ദ്രാവിഡും ഒരക്ഷരം മിണ്ടിയിട്ടില്ല. കളിക്കുന്ന കാലത്തും ഇപ്പോഴും. ലെജന്‍ഡുകള്‍ എന്നൊക്കെ വിളിക്കപ്പെടുന്നവര്‍ക്ക് ആരാധകരോടും ചെറിയ ഉത്തരവാദിതത്തങ്ങളൊക്കെയുണ്ട് എന്ന കാര്യം താരങ്ങളും ഓര്‍ത്താല്‍ നന്ന്

സച്ചിന്‍ ദൈവമോ

സച്ചിന്‍ ദൈവമോ

ക്രിക്കറ്റ് ആരാധകരില്‍ പലര്‍ക്കും സച്ചിന്‍ ദൈവമാണ്. കോഴക്കാരെ സച്ചിന്‍ ഒറ്റയ്ക്ക് കളിച്ചുതോല്‍പിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട് അത് പണ്ട്. ഐ പി എല്ലിലെ കോഴക്കളിയെക്കുറിച്ച് സച്ചിന്‍ ഒരു കമന്റ് പോലും നടത്തിയിട്ടില്ല. ഐ പി എല്ലില്‍ മുംബൈയുടെ മുന്‍ താരവും ഇപ്പോള്‍ ഐക്കണ്‍ താരവുമാണ് സച്ചിന്‍.

രാഹുല്‍ ദ്രാവിഡ് മിണ്ടില്ല

രാഹുല്‍ ദ്രാവിഡ് മിണ്ടില്ല

2013 സീസണ്‍ വരെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍ ദ്രാവിഡ്. ദ്രാവിഡിന്റെ ടീം ഉടമയായ രാജ് കുന്ദ്ര, ചില കളിക്കാര്‍ തുടങ്ങിയവര്‍ ആരോപണ വിധേയരായിട്ടും ദ്രാവിഡും കോടതി വിധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

ഗാംഗുലിയെ പ്രതീക്ഷിച്ചു

ഗാംഗുലിയെ പ്രതീക്ഷിച്ചു

കോഴക്കേസില്‍ ധൈര്യത്തോടെ എന്തെങ്കിലും പറയും എന്ന് ആളുകള്‍ പ്രതീക്ഷിച്ച ഒരാളാണ് സൗരവ് ഗാംഗുലി. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഒരു അഭിപ്രായം പറയാന്‍ ഗാംഗുലിക്കുമില്ല താല്‍പര്യം.

വീരന്‍ വീരേന്ദര്‍ സേവാഗ്

വീരന്‍ വീരേന്ദര്‍ സേവാഗ്

കോഴക്കേസില്‍ ശ്രീശാന്ത് കുറ്റക്കാരനല്ല എന്ന് പരസ്യമായി പറഞ്ഞ സൂപ്പര്‍ താരമാണ് സേവാഗ്. എന്നാല്‍ എന്തുകൊണ്ടോ പിന്നീട് സേവാഗ് പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല.

ധോണിയെ നോക്കണ്ട

ധോണിയെ നോക്കണ്ട

ഇന്ത്യയുടെ മാത്രമല്ല ഐ പി എല്ലില്‍ ഏറ്റവും ആരോപണ വിധേയരായ ചെന്നൈ കിംഗ്‌സിന്റെ കൂടി ക്യാപ്റ്റനാണ് ധോണി. മാത്രമല്ല ശ്രീനിവാസന്റെ ഇന്ത്യ സിമന്റ്‌സില്‍ വൈസ് പ്രസിഡണ്ടും. പിന്നെ ധോണി എന്ത് പറയാനാണ്.

ഗാവസ്‌കര്‍ എന്ന ഡിപ്ലോമാറ്റ്

ഗാവസ്‌കര്‍ എന്ന ഡിപ്ലോമാറ്റ്

ഇന്ത്യയുടെ ഇതിഹാസ താരമായ സുനില്‍ ഗാവസ്‌കര്‍ ശ്രീനിവാസനെതിരെയോ കോഴക്കേസ് സംബന്ധിച്ചോ ഒന്നും വിട്ടുപറഞ്ഞിട്ടില്ല. ശ്രീനിവാസന് പകരം സുപ്രീം കോടതി ബി സി സി ഐ പ്രസിഡണ്ടാക്കിയത് ഗാവസ്‌കറെയാണ്.

രവി ശാസ്ത്രിയും കണക്ക്

രവി ശാസ്ത്രിയും കണക്ക്

ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറും കമന്റേറ്ററും മുന്‍ ക്യാപ്റ്റനും ഒക്കെയാണ് രവി ശാസ്ത്രി. എന്നാല്‍ ശാസ്ത്രിയും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല

Story first published: Saturday, January 24, 2015, 10:13 [IST]
Other articles published on Jan 24, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X