അജയന്‍ മെമ്മോറിയല്‍ നാടകോത്സവത്തിന് തുടക്കം

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

തിരുവനന്തപുരം: അഭിനയ നാടക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള അജയന്‍ സ്മാരക നാടകോത്സവം തിരുവനന്തപുരത്ത് തുടങ്ങി. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.

2013 ഒക്ടോബര്‍ 29 മുതല്‍ 31 വരെയാണ് പരിപാടി. വൈലോപ്പിള്ളി സാംസ്‌കൃതി ഭവനില്‍ സിനിമ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മനു ജോസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കഥായനം എന്ന പരിപാടി അവതരിപ്പിച്ചു. ടിവി ചാനലുകളില്‍ കുട്ടികള്‍ക്കുള്ള ഇന്ററാക്ട്ീവ് പരിപാടികളുടെ അവതാരകനാണ് മനു ജോസ്.

ഒക്‌ടോബര്‍ 30 ന് വൈകുന്നേരം ഏഴ് മണിക്ക് 'എക്‌സിറ്റ് ' എന്ന നാടകം അവതരിപ്പിക്കും. വൈലോപ്പിള്ളി സാംസ്‌കൃതി ഭവനില്‍ തന്നെയാണ് നാടകാവതരണം. പ്രൊഫ. ജി ശഹ്കരപ്പിള്ളയുടെ ഭരവാത്യം എന്ന നാടകത്തിന്റെ പുനരാഖ്യാനം ആണ് 'എക്‌സിറ്റ്'. അഭിനയ നാടക ഗവേഷണ കേന്ദ്രം തന്നെയാണ് ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്. ശ്യാം റെജിയാണ് സംവിധാനം.

Manu Jose

ഈ വര്‍ഷത്തെ സംസ്ഥാന അമച്വര്‍ നാടക മേളയില്‍ ഒന്നാം സ്ഥാനം നേടിയ 'മത്തി' എന്ന നാടകം ഒക്ടോബര്‍ 31 ന് അവതരിപ്പിക്കും.മലയാള കലാനിലയത്തിന് വേണ്ടി ജിനോ ജോസഫ് സംവിധാനം ചെയ്ത നാടകമാണ് മത്തി. പ്ലാത്തറയിലെ അഭിനയ നാടക ഗവേഷണ കേന്ദ്രത്തില്‍ മുതിര്‍ന്ന നാടക പ്രവര്‍ത്തകര്‍ക്കായി നവംബര്‍1 മുതല്‍ അഞ്ച് വരെ ശില്‍പശാലയും നടത്തും.

English summary
9 th Ajayan Memorial Theatre Festival inaugurated by film maker Lenin Rajendran at Vyloppilly Samskrithi Bhavan on Oct 29.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement