തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധ്യാപിക 3000 ആവശ്യപ്പെട്ടു എടിഎം 30,000 നല്‍കി

  • By Meera Balan
Google Oneindia Malayalam News

ബാലരാമപുരം: അക്കൗണ്ട് ബാലന്‍സ് കുറവാകുമ്പോള്‍ എടിഎമ്മിനുള്ളില്‍ നിന്ന് ആവശ്യപ്പെടുന്നതിലധികം പണം കിട്ടിയിരുന്നെങ്കില്‍ എന്ന ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. തിരുവനന്തപുരം ബാലരാമപുരത്ത് 3000 രൂപ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് എടിഎം നല്‍കിയത് 33,000 രൂപ. ആവശ്യപ്പെട്ടതിലധികം പണം ലഭിച്ചപ്പോള്‍ അധ്യാപിക ഞെട്ടിപ്പോയി

കഴിഞ്ഞ ദിവസമാണ് ബാലരാമപുരം സ്വദേശിയായ സ്മിത എന്ന അധ്യാപികയ്ക്ക് ആവശ്യപ്പെട്ടതിലും അധികം പണം എടിഎം നല്‍കിയത്. എടിഎം കാര്‍ഡ് മെഷീനില്‍ നിക്ഷേപിച്ച സമയേ 30,000 രൂപയും രസീതും കിട്ടി. രണ്ടാമതാണ് അവര്‍ ആവശ്യപ്പെട്ട തുകയായി 3000 രൂപ ലഭിച്ടത്.

ATM

പണവുമായി അധ്യാപിക വീട്ടിലേയ്ക്ക് മടങ്ങി. ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ പണം അധ്യാപിക കൈവശം സൂക്ഷിയ്ക്കുകയായിരുന്നു. ഭര്‍ത്താവ് മടങ്ങിെത്തിയപ്പോള്‍ പണം ഇരുവരും ചേര്‍ന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു.

തുടര്‍ന്ന് ബാങ്ക് അധികൃതരെത്തി പണത്തോടൊപ്പം കിട്ടിയ രസീത് പരിശോധിച്ച് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി പണം തിരികെ ഏല്‍പ്പിച്ചു. തൈക്കാപ്പള്ളി സ്വദേശിയായ ഉടമസ്ഥന്‍ നഷ്ടപ്പെട്ടന് കരുതിയ പണം തിരികെ കിട്ടിയ സന്തോഷത്തില്‍ പാരിതോഷികമായി അധ്യാപികയ്ക്ക് കുറച്ച് പണം നല്‍കിയെങ്കിലും സ്വീകരിച്ചില്ല.

Thiruvananthapuram
English summary
ATM machine gave RS 30000 instead of ‍Rs 3000 at Balaramapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X