തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധ്യാപകന്റെ മൂക്കിടിച്ച് തകര്‍ത്തു, വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അധ്യാപകനെ കയ്യേറ്റം ചെയ്ത വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലാണ് സംഭവം.

വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് കട്ട് ചെയ്യുന്നതും അധ്യാപകര്‍ അത് പിടികൂടുന്നതും ചീത്ത പറയുന്നതും ഒക്കെ എപ്പോഴത്തേയും പോലെ ഇപ്പോഴും കോളേജുകളിലെ പതിവ് സംഭവങ്ങളാണ്. എന്നാല്‍ ഇത് ചോദ്യം ചെയ്ത അധ്യാപകനെ മര്‍ദ്ദിക്കുന്ന കാഴ്ചയാണ് കാട്ടാക്കടയില്‍ കണ്ടത്.

Kattakkad Map

ക്ലാസ്സെടുക്കാനായി അധ്യാപകന്‍ പ്രവേശിക്കുമ്പോള്‍ ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു വിദ്യാര്‍ത്ഥി. അധ്യാപകന്‍ കക്ഷിയെ കയ്യോടെ പിടികൂടുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ പ്രതികരണം ഇത്തിരി കടന്നു പോയി.

അധ്യാപകന്റെ മൂക്കിടിച്ച് തകര്‍ത്തായിരുന്നു പ്രതികരണം. മറ്റ് വിദ്യാര്‍ത്ഥികള്‍ മുന്നില്‍ വച്ചായിരുന്നു ഇത്. അടികൊണ്ടും ദേഷ്യം തീരാതെ വിദ്യാര്‍ത്ഥി അധ്യാപകനെ അസഭ്യം വിളിക്കുകയും ചെയ്തു.

കോളേജിലെ മൂന്നാം വര്‍ഷ ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയാണ് സംഭവത്തിലെ വില്ലന്‍. തല്ലിച്ചതച്ചതാകട്ടെ സ്വന്തം ഡിപ്പാര്‍ട്ടിമെന്റ് മേധാവിയേയും. വെറും സസ്‌പെന്‍ഷന്‍ കൊണ്ട് കേസ് അവസാനിപ്പിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല . വിദ്യാര്‍ത്ഥിക്കെതിരെ കാട്ടാക്കട പോലീസില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പരാതിയും നല്‍കിയിട്ടുണ്ട് .

Thiruvananthapuram
English summary
Final year degree student of Kattakkada Christian College suspended for attacking teacher.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X