തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാഭീഷണി. വെറും ഉദ്യോഗാര്‍ത്ഥികള്‍ അല്ല ഇവര്‍. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനില്‍ കമാന്‍ഡോകളായി തിരഞ്ഞെടുക്കപ്പെട്ടവരാണ്.

സെക്രട്ടേറിയറ്റിന് മുന്നിലെ ബഹുനില കെട്ടിടമായ സ്റ്റാച്യു ടവേഴ്സിന്റെ മുകളിലാണ് മൂന്ന് ഉദ്യോഗര്‍ത്ഥികള്‍ കയറി നിന്നത്. നിയമന ഉത്തരവിന്റെ കാര്യത്തില്‍ തീരുമാനമാകാതെ താഴെ ഇറങ്ങില്ലെന്നാണ് ഇവര്‍ പറഞ്ഞത്. ഒടുവില്‍ ആര്‍ഡിഒയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ യുവാക്കള്‍ താഴെയിറങ്ങി.

കേന്ദ്ര-സംസ്ഥാന സംരംഭമായ ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനിലേക്ക് നടത്തിയ പരീക്ഷയില്‍ മെയിന്‍ ലിസ്റ്റില്‍ ഇടം നേടിയവരാണിവര്‍. ഒന്നര ലക്ഷം പേര്‍ അപേക്ഷിച്ച പരീക്ഷയില്‍ എഴുത്തുപരീക്ഷക്കും കായിക പരീക്ഷക്കും ശേഷം തിരഞ്ഞെടുക്കപ്പെട്ടത് 999 പേരാണ്. ഇവരില്‍ 442 പേര്‍ക്ക് മാത്രമേ നിയമന ഉത്തരവ് ലഭിച്ചിട്ടുള്ളൂ.

ലിസ്റ്റിന്റെ കാലാവധി ഡിസബംര്‍ 22 ന് അവസാനിക്കും. പലതവണ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതിനാലാണ് ഇവര്‍ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയത്. ജീവന്‍, ജയിന്‍, മനോജ് എന്നീ മൂന്ന് പേരാണ് കെട്ടിത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

Suicide Threat TVM2

എഴുത്തുപരീക്ഷ കൂടാതെ കടുത്ത കായിക പരീക്ഷ കൂടി താണ്ടിയാണ് ഇവര്‍ മെയിന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. 24 മിനിട്ടിനുള്ളില്‍ അഞ്ച് കിലോമീറ്റര്‍ ദൂരം ഓടുക തുടങ്ങിയ കടുത്ത പരീക്ഷണങ്ങളൊക്കെ താണ്ടിയവരാണിവര്‍. പക്ഷേ ലിസ്റ്റിന്റെ കാലാവധി തീര്‍ന്നുപോയാല്‍ പിന്നെ എന്ത് ചെയ്യും എന്നാണ് ഇവരുടെ ചോദ്യം.

കഴിഞ്ഞ ദിവസം സെക്രട്ടേറിറ്റിന് മുന്നില്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. റോഡില്‍ ശയന പ്രദക്ഷിണം ചെയ്തുകൊണ്ടായിരുന്നു അന്ന് പ്രതിഷേധിച്ചത്.

Thiruvananthapuram
English summary
Indian Reserve Battalion candidates raise suicide threat in front of Secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X