തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോലി മുസ്ലിമിനും ക്രിസ്ത്യാനിക്കും, ബിജെപിക്ക് പരാതി

Google Oneindia Malayalam News

തൃശ്ശൂര്‍: വ്യാപാരസ്ഥാപനത്തിലെ ജോലി ഒഴിവിലേക്ക് മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാത്രം അപേക്ഷിച്ചാല്‍ മതി എന്ന പരസ്യത്തില്‍ ബി ജെ പിക്ക് അതൃപ്തി. സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്നതാണ് ഇത്തരത്തിലുള്ള പരസ്യങ്ങളെന്ന് ബി ജെ പി സംസ്ഥാന കോര്‍ഡിനേറ്റര്‍ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിന് എതിരാണ് പരസ്യം.

സ്ഥാപനം പരസ്യം പിന്‍വലിക്കാത്ത പക്ഷം ആഗസ്ത് 22 വെള്ളിയാഴ്ച ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. തൃശ്ശൂരിലെ പ്രമുഖമായ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ വിവിധ ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം. മലയാളം പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

bjp

മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ടവര്‍ മാത്രം അപേക്ഷ അയച്ചാല്‍ മതി എന്നായിരുന്നു പരസ്യം. ഈ പരസ്യം ഹിന്ദുക്കളുടെ അവകാശത്തിന്റെ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം വകുപ്പ് പ്രകാരം ഇന്ത്യയില്‍ എവിടെയും തൊഴിലെടുക്കാന്‍ അവകാശമുണ്ട്. പരസ്യം പിന്‍വലിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം.

പരസ്യം കണ്ട ഉടന്‍തന്നെ സ്ഥാപനത്തിന്റെ ഉടമസ്ഥരെ വിളിച്ച് പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. പരസ്യം പിന്‍വലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും - ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഭവം ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ചര്‍ച്ചയായിരുന്നു.

Thrissur
English summary
BJP functionary in Kerala took objection to an employment advertisement issued by a business concern in Thrissur that said only Christian and Muslim candidates need apply.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X