തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാടാനറിയുന്നവര്‍ പാടിയാല്‍ പോരെ; ലാലിസത്തെക്കുറിച്ച് മാമുക്കോയ

  • By Gokul
Google Oneindia Malayalam News

തൃശൂര്‍: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട് ലാലിസം പരിപാടിയെക്കുറിച്ച് ഒടുവില്‍ നടന്‍ മാമുക്കോയയും പ്രതികരിച്ചു. അഭിനയിക്കാന്‍ കഴിയുന്നവര്‍ അഭിനയിക്കുകയും പാടാന്‍ അറിയുന്നവര്‍ പാടുകയും ചെയ്താല്‍ പോരെയെന്ന് മാമുക്കോയ ചോദിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തോടുബന്ധിച്ച് 'മലയാളസിനിമ: ചിരിയും ചിന്തയും' എന്ന വിഷയത്തില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാലിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം മറുപടി പറയാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. താന്‍ പരിപാടി കണ്ടിട്ടില്ലെന്നും എന്നാല്‍ മോശമാണെന്നുള്ള അഭിപ്രായം കേട്ടെന്നും അദ്ദേഹം പറഞ്ഞു. നന്നായി അഭിനയിക്കുന്ന മോഹന്‍ലാല്‍ പാട്ടുപാടി കാണികളെ ബോറടിപ്പിച്ചെന്ന് പല ചലചിത്ര പ്രവര്‍ത്തകരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

lalisom-mamukoya

സുരേഷ് ഗോപി അടക്കമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെതിരെയും അദ്ദേഹം പരോക്ഷമായി പ്രതികരിച്ചു. തമിഴ് നാട്ടിലുള്ളതുപോലെ കേരളത്തില്‍ സിനിമാക്കാര്‍ക്ക് രാഷ്ട്രീയം പച്ചപിടിക്കില്ലെന്ന് മാമുക്കോയ പറഞ്ഞു. തമിഴ് നാട്ടില്‍ സിനിമ തന്നെയാണ് രാഷ്ട്രീയം. രാഷ്ട്രീയം തന്നെയാണ് സിനിമ. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറ്റം ആഗ്രഹിക്കും.

ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താന്‍ തന്നെയാണെന്ന് പറയാനും മാമുക്കോയ മടിച്ചില്ല. ചായക്കടക്കാരന്റെ റോളുകള്‍ കൂടുതല്‍ ചെയ്തതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള നിരാശ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനുഭവവും സന്ദേശവും ഒക്കെ തരുന്നതാകണം സിനിമ. സിനിമയിലുണ്ടാകുന്ന മാറ്റം നല്ലതിനുവേണ്ടിയാണമെന്നും മാമുക്കോയ പറഞ്ഞു.

Thrissur
English summary
Mamukkoya criticizes Mohanlal's band Lalisom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X