കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം തരം തുല്യതാ ക്ലാസ്സ്: ദുബായ് കെ.എം.സി.സിയില്‍ പ്രവേശനോത്സവം വെള്ളിയാഴ്ച

Google Oneindia Malayalam News

ദുബായ്: കേരള സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സാക്ഷരതാ മിഷന്‍ നടത്തി വരുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ നാലാം ബാച്ചിന്റെ പ്രവേശനോത്സവം ഒക്ടോബര്‍ 9ന് വെള്ളിയാഴ്ച കാലത്ത് ഒന്‍പതു മണിക്ക് ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കും.

ദുബായ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് ബാച്ചുകളിലായി മുന്നൂറ്റി ഇരുപതു പഠിതാക്കളാണ് തുല്യതാ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചത്. നാലാം ബാച്ചിന്റെ പ്രവേശനോത്സവത്തില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മെമ്പര്‍ ടി.ടി ഇസ്മായില്‍ മുഖ്യാതിഥിയായിരിക്കും.

dubaikmcc

ഫറൂഖ് കോളേജ് അലൂംനി, പി.എസ്.എം.ഒ കോളേജ് അലൂംനി, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി അലൂംനി എന്നീ അസോസിയേഷന്റെ ഭാരവാഹികള്‍ , കെ.എം.സി.സി കേന്ദ്രസംസ്ഥാന ഭാരവാഹികള്‍,എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഡയറക്റ്റര്‍ സുരേന്ദ്രന്‍ നായര്‍,തുടങ്ങിയ വിദ്യാഭ്യാസ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

ദുബായ് കെ.എം.സി.സി നാലാംബാച്ചിലേക്ക് രജിസ്റ്റര്‍ ചെയ്ത എല്ലാ പഠിതാക്കളും കൃത്യ സമയത്ത് ചടങ്ങില്‍ എത്തിച്ചേരണമെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു.

English summary
10th standard equivalent class starts at Dubai KMCC on 9 October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X