കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ പെരുന്നാള്‍ ആഘോഷത്തിനിടെ സ്ത്രീകളെ അപമാനിച്ചു, 112 പേര്‍ പിടിയില്‍, മലയാളികളും?

Google Oneindia Malayalam News

ദുബായ്: പെരുന്നാള്‍ ഷോപ്പിംഗിന് ഇറങ്ങിയ സ്ത്രീകളെ അപമാനിച്ച പുരുഷന്‍മാര്‍ അറസ്റ്റില്‍. ദുബായിലെ വിവിധ മാളുകളിലാണ് തിക്കിനും തിരക്കിനും ഇടയില്‍ സ്ത്രീകളെ കടന്ന് പിടിയ്ക്കാനും മറ്റും പുരുഷന്‍മാര്‍ ശ്രമിച്ചത് . ഇത്തരത്തില്‍ 112പേരെയാണ് ദുബായ് പൊലീസ് പിടികൂടിയത് . സ്ത്രീകളെ ലക്ഷ്യം വച്ച് മാളുകളിലെത്തിയവര്‍ സുരക്ഷ ക്യാമറകളില്‍ കുടുങ്ങുകയായിരുന്നു .

ഇത്തരത്തില്‍ ക്യാമറയില്‍ നിന്നും പൊലീസ് കണ്ടെത്തിയ 112പേരാണ് അറസ്റ്റിലായത്. സ്ത്രീകളെ കടന്ന് പിടിയ്ക്കാനും ശരീരത്തില്‍ സ്പര്‍ശിയ്ക്കാനും ശ്രമിച്ചവരാണ് ക്യാമറയില്‍ കുടുങ്ങിയത് . 112 പേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് .

Dubai

സ്ത്രീകള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാട്ടിയവരും കമന്റടിച്ചവരുമെല്ലാം കുടുങ്ങിയിട്ടുണ്ട്. ഇതില്‍ ഇന്ത്യക്കാരോ മലയാളികളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല് ല. പെരുന്നാള്‍ പ്രമാണിച്ച് ഷോപ്പിംഗ് സെന്ററുകളില്‍ എത്തുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. ആ അവസരം മുതലെടുത്താണ് ശല്യക്കാരായ പുരുഷന്‍മാര്‍ മാളുകളില്‍ എത്തിയത് . അറസ്റ്റിലയാവര്‍ക്കെതിരെയുള്ള വിചാരണ ഓഗസ്റ്റ് മുതല്‍ ആരംഭിയ്ക്കും. അല്‍ ഖലീജ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .

English summary
112 men caught for harassing women in malls during Eid.Arrested and will be tried in August.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X