കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയിലും ശീതീകരണ ബസ് ഷെല്‍ട്ടര്‍ വരുന്നു

Google Oneindia Malayalam News

ഷാര്‍ജ: കനത്ത ചൂടില്‍ ടാക്‌സിക്കും, ബസിനും വേണ്ടി കാത്ത് നില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി ഷാര്‍ജയിലും എ.സി ബസ് ഷെല്‍ട്ടറുകള്‍ ഒരുക്കുന്നു. ഷാര്‍ജ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ ഷാര്‍ജ നഗര പരിധിയിലായിരിക്കും ശീതീകരണ ഷെല്‍ട്ടര്‍ ആദ്യം നിലവില്‍ വരിക.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ അല്‍ജര്‍വാന്‍ വ്യക്തമാക്കി. നഗരത്തില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വ്യക്തമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

ac-bus

ഉള്‍മേഖലയെ അപേക്ഷിച്ച് നഗരപരിധിക്കുള്ളില്‍ പൊരിവെയിലില്‍ ഒരിത്തിരി തണല്‍ പോലും ലഭിക്കാതെ ബസ് കാത്ത് നില്‍ക്കുന്ന കാഴ്ച ഏറെ വേദനിപ്പിക്കുന്നതാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ എ.സി യില്‍ നിന്നും പുറംതള്ളുന്ന ചൂടും അസഹനീയമാണ്.

പുതിയ 172 ഓളം ശീതീകരണ ബസ് ഷെല്‍ട്ടറുകളാണ് തുടക്കത്തില്‍ പണി പൂര്‍ത്തിയാക്കുന്നത്. ദുബായിലും, അബുദാബിയിലും എ.സി ബസ് ഷെല്‍ട്ടറുകള്‍ നിലവിലുണ്ട്.

English summary
First of the five phases to start in September at busy bus stations on the Arouba, King Faisal, and Ittihad roads in Sharjah, says official.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X